Trending

എലിപ്പനി ബോധവൽക്കരണ ക്ലാസ്സും, സായാഹ്ന ഐ.ടി.പരിശീലന ഉദ്ഘാടനവും


പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് പ്രളയാനന്തര കിണർ ക്ലോറിനേഷൻ, എലിപ്പനി നിവാരണം എന്നിവയിൽ ബോധവൽക്കരണം നടത്തി. 


സി.പി.ഒ ഉന്മേഷ് എം.എസ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ഇ.വി. അബ്ബാസ് പരിപാടി ഉദ്ഘാടനം ചെയ്തു. 

മങ്ങാട് പ്രാധമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ  മുജീബ്, കെ.എം സജീവൻ എന്നിവർ ക്ലാസ് എടുത്തു.പി.ടി. സിറാജുദ്ദീൻ, എ.പി. ജാഫർ സാദിഖ്, കേഡറ്റ് നിരഞ്ജന എന്നിവർ സംസാരിച്ചു.

സായാഹ്ന ഐ.ടി.  പരിശീലനം ഉദ്ഘാടനം 
 

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻററി സ്കൂളിൽ അധ്യാപകർക്കായി നടത്തുന്ന സായാഹ്ന ഐ.ടി. പരിശീലനത്തിന്റെ ഉദ്ഘാടനം HM ഇ.വി. അബ്ബാസ് നിർവഹിച്ചു. വൈകുന്നേരം നാല് മണി മുതൽ അഞ്ച് മണി വരെയാണ് അധ്യാപകർക്കുള്ള പരിശീലനം. 


പത്ത് ദിവസത്തെ പരിശീലനത്തിൽ  ഐ.ടിയിലെ അടിസ്ഥാന സോഫ്റ്റ് വെയറുകളാണ് പരിചയപ്പെടുത്തുന്നത്. പി. ടി. സിറാജുദ്ദീൻ, കെ. അബ്ദുൽ ലത്തീഫ്, ടി.പി.അജയൻ, ഡോ. സി. പി. ബിന്ദു എന്നിവരാണ് റിസോഴ്സ് അധ്യാപകർ.

ഇരുപത്തഞ്ചോളം അധ്യാപകരാണ് പങ്കാളികളായുള്ളത്.ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി എ.പി.ജാഫർ സാദിഖ് അദ്ധ്യക്ഷത വഹിച്ചു. കെ. അബ്ദുൽ ലത്തീഫ് ആശംസകൾ നേർന്നു. പി. ടി. സിറാജുദ്ദീൻ സ്വാഗതവും കെ. അബ്ദുസ്സലീം നന്ദിയും പറഞ്ഞു.

Previous Post Next Post
3/TECH/col-right