Trending

മുത്തലാഖ്:സംസ്ഥാനത്തെ ആദ്യത്തെ അറസ്റ്റ് കോഴിക്കോട്

കോഴിക്കോട്:മുത്തലാഖ് നിരോധന നിയമത്തിലെ കേരളത്തിലെ ആദ്യത്തെ അറസ്റ്റ് കോഴിക്കോട് രേഖപ്പെടുത്തി.കോഴിക്കോട് ചെറുവാടി സ്വദേശി പി കെ ഉസാമിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്.


 
അഭിഭാഷകൻ മുഖേന ഉസാമിന്റെ ഭാര്യ താമരശേരി കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. ഇതിൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. മുത്തലാഖ് നിയമം നിലവിൽ വന്നതിന് ശേഷമുള്ള സംസ്ഥാനത്തെ ആദ്യ അറസ്റ്റാണിത്.


മുസ്‌ലിം വനിതാ സുരക്ഷാ നിയമം 3, 4 വകുപ്പുകള്‍ പ്രകാരം താമരശേരി കോടതിയുടെ നിർദേശപ്രകാരമാണ് അറസ്റ്റ്.യുവതിയെ മൂന്നു തവണ തലാഖ് ചെയ്ത് ഭര്‍ത്താവായ ഇ.കെ ഉസാം ഒഴിവാക്കുകയായിരുന്നു,യുവതിക്ക് ജീവിതച്ചെലവ് നല്‍കാന്‍ പോലും ഇയാള്‍ തയാറായില്ല എന്നുമാണ് യുവതിയുടെ വാദം.


തുടര്‍ന്നാണ് പരാതിയുമായി യുവതി കോടതിയില്‍ എത്തിയത്.  ഇയാളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി.കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. 
Previous Post Next Post
3/TECH/col-right