ദുരന്ത ഭൂമിയിലേക്ക് നുസ്രത് ഫൗണ്ടേഷന്റെ ആശ്വാസ വിഭവങ്ങള്‍ കൈമാറി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 14 August 2019

ദുരന്ത ഭൂമിയിലേക്ക് നുസ്രത് ഫൗണ്ടേഷന്റെ ആശ്വാസ വിഭവങ്ങള്‍ കൈമാറി

പൂനൂര്‍: പ്രളയ ദുരിതത്തിലകപ്പെട്ട സഹജീവികൾക്ക് ആശ്വാസം പകരുന്നതിനായി മുസ്ലീം ലീഗ് കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള നുസ്റത്ത് ഫൗണ്ടേഷൻ റിലീഫ് സെൽ സമാഹരിച്ച വിഭവങ്ങൾ ഫൗണ്ടേഷൻ ഭാരവാഹികൾ വയനാട് മേപ്പാടിയിൽ പ്രവർത്തിക്കുന്ന ജില്ലാ മുസ്ലിം ലീഗിന്റെ കലക്ഷൻ സെന്ററിൽ ഏൽപിച്ചു.


കാന്തപുരം പ്രദേശത്ത് നിന്നും സമാഹരിച്ച വിഭവങ്ങളാണ് കൈമാറിയത്.
പ്രളയ ദുരിതത്തില്‍ പെട്ട് ക്യാമ്പുകളില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുകയും മേഖലയില്‍ സേവനം ചെയ്യുന്ന ഹെല്‍ത്ത്കെയര്‍ ഫൗണ്ടേഷന്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അംഗവും നുസ്രത്ത് ഫൗണ്ടേഷന്‍ കാന്തപുരം അംഗവുമായ മുഹമ്മദ് സനീം എ.പിയെ അനുമോദിക്കുകയും ചെയ്തു.പ്രസിഡണ്ട് അഹ്മദ് കുട്ടി ഉണ്ണികുളം ജനറൽ സെക്രട്ടറി നജീബ് കാന്തപുരം എന്നിവരുടെ നേതൃത്വത്തിലുള്ള ടീം അംഗങ്ങളിൽ നിന്നും ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി.എ കരീം, ജില്ലാ പഞ്ചായത്ത് മെമ്പർ ഇസ്മയിൽ പി വയനാട്, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഹംസ മേപ്പാടി എന്നിവർ വിഭവങ്ങൾ ഏറ്റുവാങ്ങി.


എപി ഹുസൈൻ മാസ്റ്റർ, വി കെ മുഹമ്മദ്, കെ.കെ.മുനീർ , ഫസൽ വാരിസ്, മൻസൂർ എ, ഷബീർ പി.കെ.സി, ഫസൽ ഒ വി, റഷീദ് കാന്തപുരം, ടി ജവാദ്, ഷമീർ ടി എന്നിവരും സന്നിഹിതരായിരുന്നു.

No comments:

Post a Comment

Post Bottom Ad

Nature