എളേറ്റിൽ:കിഴക്കോത്ത് എളേറ്റിൽ ചെറ്റക്കടവ് മിനി സ്റ്റേഡിയത്തിന് സമീപമാണ് റോഡിന് വിള്ളൽ രൂപപ്പെട്ടത്.വലിയ ലോറിയും, ബസും പോകുന്ന സമയത്ത് ആണ് റോഡിൽ വിള്ളൽ സംഭവിച്ചത്. 

എന്നാൽ റോഡിന് സമീപമുള്ള വലിയ മരമാണ് വിള്ളലിന് കാരണം എന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.


എത്രയും പെട്ടെന്ന് ഇതിൽ ആവശ്യമായ നടപടിയില്ലെങ്കിൽ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന് നരിക്കുനി പൂനൂർ റോഡിൽ ഗതാഗത തടസ്സം നേരിടേണ്ടി വരും.