Trending

ദുരിതാശ്വാസ കേമ്പ് സന്ദർശനവും അംഗൻവാടി ശുചീകരണവുമായി എം ജെ ഹയർ സെക്കന്ററി സ്‌കൂൾ എസ് പി സി കേഡറ്റുകൾ*

എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്‌കൂളിലെ എസ് പി സി കേഡറ്റുകൾ ബേപ്പൂർ നിയോജക മണ്ഡലത്തിലെ കൊളത്തറ പ്രദേശത്ത് പ്രളയ ബാധിത മേഖലയിൽ സ്വാന്തനവുമായെത്തി. 


കൊളത്തറ ആത്മ വിദ്യാ സംഘം സ്‌കൂളിലെ നൂറുകണക്കിന് ദുരിത ബാധിതർ താമസിക്കുന്ന കേമ്പ് സന്ദർശിക്കുകയും പ്രദേശത്തെ അംഗൻവാടിയും പരിസരവും ഒരു വീടും  ശുചീകരിക്കുകയും ചെയ്തു. 

ബേപ്പൂർ നിയോജക മണ്ഡലം എം എൽ എ വി കെ സി മമ്മദ് കോയ സന്നിഹിതനായി. നിരവധി എസ് പി സി കേഡറ്റുകൾ പങ്കെടുത്ത ഈ ഉദ്യമത്തിന് അംഗൻവാടി ടീച്ചർ റീന, ഷബീർ ചുഴലിക്കര, ജസീർ  മടവൂർ, ഷഫീഖ് കത്തറമ്മൽ, അഷ്‌റഫ് എളേറ്റിൽ, റഫീഖ് കെ കെ,  മുഹമ്മദ് റാസി,മുഹമ്മദ് മാളിയേക്കൽ  എന്നിവർ മേൽനോട്ടം വഹിച്ചു.
Previous Post Next Post
3/TECH/col-right