പൂനൂർ: കിടപ്പാടമടക്കം എല്ലാം നഷ്ടപ്പെട്ട് ഒട്ടനവധി ആളുകൾ നിസ്സഹായരാകുന്ന അവസ്ഥയിൽ ആശ്വാസമായി പൂനൂർ ഗവ. ഹയർ സെക്കൻററി സ്ക്കൂളും. 


അധ്യാപകർ, ഓഫീസ് ജീവനക്കാർ, വിദ്യാർഥികൾ എന്നിവരുടെ വിഹിതവും എൻ.എസ്.എസ്., സ്കൗട്ട് ആൻറ് ഗൈഡ്സ്, എസ്.പി.സി, ജെ.ആർ.സി. എന്നിവയുടെ നേതൃത്വത്തിൽ സമാഹരിച്ചതുമായ ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളുമാണ് ഇപ്പോൾ വയനാട് ചുണ്ടേലിലെ ക്യാമ്പിൽ ഏൽപ്പിച്ചത്. 


ക്യാമ്പിന്റെ ചുമതലയുള്ളചുണ്ടേൽ വില്ലേജ് ഓഫീസർ ഉമറലി വസ്തുക്കൾ ഏറ്റുവാങ്ങി. പ്രധാനാധ്യാപകൻ ഇ.വി.അബ്ബാസ്‌, അധ്യാപകരായ പി.രാമചന്ദ്രൻ, എ.പി.ജാഫർ സാദിഖ്, വി.എച്ച് അബ്ദുൽ സലാം, കെ. സരിമ, പി.വി. നൗഷാദ്, കെ. ഷൈജു, ജീവനക്കാരായ വി.സി. വീരേന്ദ്രകുമാർ, പി.രാജേന്ദ്ര പ്രസാദ്, എൻ.എസ്. എസ്. വളണ്ടിയർമാർ എന്നിവർ ചേർന്നാണ് കൈമാറിയത്.