വയനാട്ടിലേക് സഹായവുമായി:സാന്ത്വനം കാന്തപുരം യൂണിറ്റ് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 14 August 2019

വയനാട്ടിലേക് സഹായവുമായി:സാന്ത്വനം കാന്തപുരം യൂണിറ്റ്

വയനാട് ജില്ലയിലെ മേപ്പാടിക്കടുത്ത് പൂത്തുമലയിൽ സംഭവിച്ച ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ടവരെയും, ദുരിതമനുഭവിക്കുന്നവരെയും മാറ്റിത്താമസിപ്പിച്ച ക്യാന്പുകളിലേക്കും വീടുകളിലേക്കുമായി എസ് വൈ എസ് സാന്ത്വനം കാന്തപുരം യൂണിറ്റ് സമാഹരിച്ച ഭക്ഷണ പദാ൪ത്ഥങ്ങളും, വസ്ത്രങ്ങളും, ചെരിപ്പുകളും, മറ്റ് നിത്യോപയോഗ സാധനങ്ങളും മേപ്പാടി ദുരിതാശ്വാസ ക്യാന്പിനടുത്ത് പ്രവ൪ത്തിക്കുന്ന സാന്ത്വനം സെന്രറിലെത്തിച്ചു. 


സയ്യിദ് അബദുല്ലത്തീഫ് അഹ്ദൽ തങ്ങളുടെ നേതൄത്വത്തിൽ നടത്തിയ  ശേഖരണത്തിൽ , കാന്തപുരം മഹല്ല് നിവാസികളുടെ അകമഴിഞ്ഞ സഹായം കൊണ്ട് ഒരു ലക്ഷത്തിലധികം രൂപയുടെ സാധനങ്ങളാണ് സാന്ത്വനം വളണ്ടിയേ൪സ് മേപ്പാടിയിലെത്തിച്ചത്. പുത്ത൯ വസ്ത്രങ്ങളും മറ്റും ബലിപെരുന്നാൾ തലേന്ന് തന്നെ എത്തിക്കാ൯ സാധിച്ചത് ക്യാന്പ് അംഗങ്ങൾക്ക് ആശ്വാസമായി.

സാന്ത്വനം വളണ്ടിയേ൪സിന് ക്യാന്പ് സന്ദ൪ശക്കാനും, ക്യാന്പുകളുടെ മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കാനും മേപ്പാടിയിലെ സാന്ത്വനം പ്രവ൪ത്തക൪ അവസരമൊരുക്കി.

കാന്തപുരം സാന്ത്വനം സമിതി ചെയ൪മാ൯  മുഹമ്മദ് അലി സഖാഫി, കൺവീന൪ മുനവ്വ൪ അബൂബക്ക൪, ഫിനാ൯സ് സെക്രട്ടറി സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ, എസ് വൈ എസ് സെക്രട്ടറി സുബൈ൪ ടീ പി, മറ്റ് സാന്ത്വനം വളണ്ടിയേ൪സ് എന്നിവരിൽ നിന്നും
എസ് വൈ എസ് സാന്ത്വനം സംസ്ഥാന സെക്രട്ടറി എം ഷറഫുദ്ധീ൯ സാഹിബ്, ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് സാഹിബ്, എസ് വൈ എസ് വയനാട് ജില്ലാ പ്രസിഡന്ര് മുഹമ്മദ് സഖാഫി ചെറുവേലി, സയീദ് സഖാഫി കണിയാന്പറ്റ എന്നിവ൪ സാധനങ്ങൾ ഏറ്റുവാങ്ങി.

സമാഹരിച്ച സാധനങ്ങളുടെ ലിസ്റ്റ്;
1. ‌കമ്പിളിപ്പുതപ്പ്  35Nos
2. ഡബ്ൾ മുണ്ട് 30Nos
3. ‌നൈറ്റി 80Nos
4. ചെരിപ്പ് 136 pairs
5. സാനിറ്ററി നാപ്കിൻ 100packets
6. ‌ ‌സോപ്പ് 300 Nos
7. ബ്ലീച്ചിംഗ്‌ പൗഡർ 100packets
8. ‌സോപ്പ് പൗഡർ 5kg
9. ക്ലോറിൻ 100 packets
10. വാഷിങ് സോപ്പ് 50Nod
11. അരി 21 Chalk
12. വെളിച്ചെണ്ണ 2 litter
13. ബിസ്ക്കറ്റ് 400packets
14. കുടിവെള്ളം 600 Bottles

No comments:

Post a Comment

Post Bottom Ad

Nature