Trending

ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായമെത്തുന്നത് നാമമാത്രമായി; സഹായാഭ്യർത്ഥനയുമായി വളണ്ടിയർമാർ

കോഴിക്കോട്: ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വേണ്ടിയുള്ള അവശ്യ സാധനങ്ങൾ ശേഖരിക്കുന്നതിനായി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി സംഭരണ കേന്ദ്രങ്ങള്‍ സര്‍ക്കാറും സന്നദ്ധ സംഘടനകളും ചേർന്ന് തുടങ്ങിയിട്ടുണ്ട്. നഗരങ്ങള്‍ക്ക് പുറമെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഭരണ കേന്ദ്രങ്ങൾ തുടങ്ങിയത്. എന്നാല്‍, ഇവിടേക്ക് കഴിഞ്ഞ പ്രളയ കാലത്തേതു പോലെ സാധനങ്ങള്‍ എത്തുന്നില്ലെന്നാണ് ക്യാമ്പ് വളണ്ടിയർമാരുടെ പരാതി.

  ക്യാമ്പുകളിൽ സാധനം എത്തിക്കുന്നതിൽ പൊതുവെ ഒരു വിമുഖത ഉണ്ടായിട്ടുണ്ട്. നാമമാത്രമായ ആളുകളാണ് പല കേന്ദങ്ങളിലും സഹായവുമായി എത്തുന്നത്. കഴിഞ്ഞ വര്‍ഷം പ്രളയത്തിന്‍റെ തൊട്ടടുത്ത മണിക്കൂറുകളില്‍ തന്നെ സാധനങ്ങള്‍ എത്തിയത് ലോറികളിലായിരുന്നു. ഇത്തവണ ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് നാമമാത്രമായ വിതരണമാണ് നടക്കുന്നതെന്നും അധികൃതരടക്കം പറയുന്നു.

ബിസ്ക്കറ്റുകള്‍, റസ്ക്ക്ക്, സ്ത്രീകളുടേയും കുട്ടികളുടേയും വസ്ത്രങ്ങള്‍, പായ, മരുന്നുകൾ, വെള്ളം. പയറുവർ​ഗം, അരി, തോർത്ത് എന്നിവയാണ് അത്യാവശ്യമായി വേണ്ടതെന്ന് കോഴിക്കോടുള്ള ദുരിതാശ്വാസ ക്യാമ്പിലെ വളണ്ടിയറും അഭിഭാഷകയുമായ ധന്യ പറഞ്ഞു. മാധ്യമങ്ങളിലൂടെയും മറ്റ് സംവിധാനങ്ങളിലൂടെയും വ്യാപകമായി അഭ്യര്‍ത്ഥിച്ചിട്ടും ആളുകള്‍ പല സംഭരണ കേന്ദ്രങ്ങളിലും സാധനങ്ങൾ എത്തിക്കുന്നില്ലെന്നും ധന്യ കൂട്ടിച്ചേർത്തു.

അനുഗ്രഹമായി KSRTC.

പേമാരിഅതിരൂക്ഷമായി പലസ്ഥലങ്ങളിലും റോഡ് ബ്ലോക്കായും ട്രെയ്ൻ ഗതാഗതം പൂർണ്ണമായും നിർത്തിവെക്കുകയും ചെയ്തപ്പോൾ യാത്രക്കാർക്ക് അനുഗ്രഹമായി ഉണർന്നു പ്രവർത്തിച്ച്KSRTC ഉദ്യോഗസ്ഥരും ജീവനക്കാരും,,,,, 

കോഴിക്കോട് ജില്ലയിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കലക്ടർ അവധി പ്രഖ്യാപിക്കുകയും അവധി ദിവസങ്ങളായ ശനി,,, ഞായർ ദിവസങ്ങൾ കഴിഞ്ഞ് തിങ്കളാഴ്ച പെരുന്നാൾ അവധി കൂടി ആയതിനാൽ വ്യാഴാഴ്ച തന്നെ വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും മറ്റു യാത്രക്കാരം സ്വന്തം വീടുകളിലേക്ക് മടങ്ങിപ്പോവാൻ KSRTC സ്റ്റാൻറുകൾ അഭയം പ്രാപിക്കുകയായിരുന്നു,,, 

കോഴിക്കോട് ഡിപ്പോയിൽ നിന്നും വയനാട് ഭാഗത്തേക്ക് ഗതാഗതം നിലച്ചതിനാൽ വയനാട് ഭാഗത്തേക്ക് പോകേണ്ട കോഴിക്കോട് ഡിപ്പോയിൽ എത്തിച്ചേർന്ന മറ്റുഡിപ്പോകളിലെ ബസ്സുകളടക്കംയാത്രക്കാർ കൂടുതലുണ്ടായിരുന്ന എറണാകുളം,,,, കോട്ടയം,,,, തിരുവനന്തപുരം ഭാഗങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് സ്പെഷൽ സർവീസ് നടത്തുവാൻ കോഴിക്കോട് DTOഅടക്കമുള്ള ഉദ്യോഗസ്ഥർ നേത്രത്വം നൽകുകയും ഡ്രൈവർമാരും കണ്ടക്ടർമാരും പൂർണ്ണമായുംസഹകരിച്ച് യാത്രക്കാർക്ക് സൗകര്യമൊരിക്കി കൊടുക്കയും ചൈതു,,,, 

പാലക്കാട് ഭാഗങ്ങളിലേക്ക് റോഡിൽ വെള്ളം കയറിയതിനാൽ സർവ്വീസ് നടത്താൻ കഴിയാത്ത ദിവസങ്ങളിൽ ഉൾ റോഡുകളിൽ കൂടി സർവ്വീസ് നടത്തുന്ന പ്രൈവറ്റ് ബസ്സുകൾക്ക് മാവൂർ റോഡിൽ വെള്ളക്കെട്ടായത് കൊണ്ട് പ്രൈവറ്റ് ബസ് സ്റ്റാൻറിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടായ KSRTC ബസ് സ്റ്റാന്റിൽ കുടുങ്ങിയ യാത്രക്കാർക്ക് KSRTC ബസ് സ്റ്റാൻന്റിൽ പ്രൈവറ്റ് ബസ്സുകൾ കയറ്റാൻ സമ്മതം നൽകി യാത്രക്കാരെ യാത്രക്ക് സഹായിക്കുകയും ചെയ്തു,,,,, 

എറണാകുളം ഡിപ്പോയിൽ നിന്നും കോഴിക്കോട്,,,, തിരുവനന്തപുരം ഭാഗങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് സ്പെഷൽസർവ്വീസുകൾ നടത്തിയും എയർപോർട്ടിൽ നിന്നും വരുന്ന ലഗേജുള്ള യാത്രക്കാർക്ക് ലഗേജ് വെക്കാൻ സൗകര്യം കൊടുത്ത് കൊണ്ട്,,,51 യാത്രക്കാരെ കയറ്റുന്ന സൂപ്പർഫാസ്റ്റ് ബസ്സിൽ 30 യാത്രക്കാരെ വീതം സ്പെഷൽ ചാർജ് ഈടാക്കി യാത്രക്കാർക്ക് സൗകര്യപ്പെടുത്തി കൊടുത്തത് യാത്രക്കാർക്ക് അനുഗ്രഹമായി,,,,, ചൊവ്വ,,, ബുധൻ ദിവസങ്ങളിൽ നിന്നും കേരളത്തിലെ പല ഡിപ്പോകളിൽ നിന്നും മൈസൂർ,,, ബാഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് പോയ ബസ്സുകളും ഡ്രൈവർ കണ്ടക്ടർമാരും പലസ്ഥലത്തും റോഡിൽ വെള്ളം കയറിയതിനാലും റോഡ് ഇടിഞ്ഞതിനാലും ശരിയായ രീതിയിൽ ഭക്ഷണം പോലും ലഭിക്കാതെ ദിവസങ്ങളായി കുടുങ്ങിക്കിടക്കുന്ന അവസ്ഥയുമുണ്ട്,,,,,

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ വെള്ളിയാഴ്ച മുതൽ പെരുന്നാൾ അവധിയടക്കം അവധി ദിനങ്ങൾ തുടങ്ങുന്നത് കൊണ്ട് രാവിലെ മുതൽ യാത്രക്കാരുടെ തിരക്കായിരുന്നു,,, റെയിൽവേ സ്റ്റേഷന് തൊട്ടടുത്തുള്ള KSRTCബസ് സ്റ്റാൻറിൽ ട്രയ്നുകൾ പലതും റദ്ധാക്കിയതോടെ യാത്രക്കാർക്ക് സഹായവുമായ് KSRTC ഉദ്ധ്യോഗസ്ഥരും ജീവനക്കാരും മാതൃകയായ്,,,, പെട്ടെന്ന് പരിഹരിക്കാൻ പറ്റുന്ന തകരാറുകളും ചിലബസ്സുകൾക്കുള്ളചോർച്ചകളടക്കം പെട്ടെന്ന് പരിഹരിച്ച് ഉയർന്ന ക്ലാസുകളിലുള്ള ബസ്സുകളടക്കം സർവീസിന് തയ്യാറാക്കാൻ ഡിപ്പോ എഞ്ചിനിയർ മുതലുള്ള മെക്കാനിക്കൽ ജീവനക്കാർ ഒരുമിച്ച് നിന്ന് തയ്യാറാവുകയും വൈക്കിൾ സൂപ്പർമാർ അടക്കമുള്ള ഡ്രൈവർ വിഭാഗം തൊഴിലാളികളും കൺട്രോളിംഗ് ഇൻസ്പെക്ടർ അടക്കം നേത്യത്വം നൽകുന്ന കണ്ടക്ടർ വിഭാഗം ആളുകളും തയ്യാറായപ്പോൾ യാത്രക്കാർക്ക് വളരെ അനുഗ്രഹമാകുകയായിരുന്നു,,, 

39 പേർക്ക് മാത്രം യാത്ര ചെയ്യാൻ സീറ്റിംഗ് കപ്പാസിറ്റിയുള്ള സൂപ്പർ ഡീലക്സ്,,, എക്സ്പ്രസ്സ് ബസ്സുകളിലടക്കം കയറ്റാൻ കഴിയുന്നതിന്റെ പരമാവധി യാതക്കാരെ സ്റ്റാന്റിംഗ് ആയി കയറ്റിയാണ് കോഴിക്കോട് ഭാഗത്തേക്ക് സർവീസ് നടത്തിയത്,,,, തിരുവനന്തപുരം സെൻട്രൽ സ്റ്റാൻറിൽ യാത്രക്കാർക്കും ബസ് ജീവനക്കാർക്കും നിർദ്ധേശങ്ങൾ നൽകാനും തിരക്കുള്ള സമയങ്ങളിൽ ബസ്സുകൾ ക്രമീകരിക്കാനും ഉന്നത ഉദ്യോഗസ്ഥർ രാത്രി വൈകിയും വീട്ടിൽ പോകാതെ യാത്രക്കാർക്ക് സഹായവുമായ് സ്റ്റാൻറിൽ തന്നെ നിലയുറപ്പിച്ച് മാതൃകയായ്,,,, 

നമ്മൾ പല സമയങ്ങളിലും കുറ്റപ്പെടുത്താറുള്ള KSRTC ജീവനക്കാരാണ് നമ്മൾ കുടുങ്ങുമ്പോൾ ശമ്പളം സമയത്ത് കിട്ടാതെ,,,ശമ്പള വർധനവില്ലാതെ,,, DAതികച്ച് കിട്ടാതെ യൂനിഫോം അലവൻസില്ലാതെ,,,, ഓണം അഡ്വൻസില്ലാതെ,,,, മറ്റ് ഫെസ്റ്റിവൽ അലവൻസുകളില്ലാതെ,,,, പുതിയ ബസ്സുകളില്ലാതെ,,,,, അധികാരിവർഗത്തിന്റെ പല പീഢനങ്ങളും സഹിച്ച് ഒരു പരാതിയുമില്ലാതെ പണിമുടക്കില്ലാതെ പേമാരി നോക്കാതെ നിരവധി പോരായ്മകളുള്ള ബസ്സുകൾ ഉറക്കൊ മൊഴിച്ച് റോഡിൽ കൂടി ഓടിച്ച് നമ്മെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നത് എന്ന് നമ്മൾ മനസ്സിലാക്കണം,,,,, 

എപ്പോഴും നമ്മെ സഹായിക്കാൻ ഓരോ KSRTC ജീവനക്കാരനും മാസങ്ങളോളം വീടുമായുള്ള ബന്ധം വരെ ഉപേക്ഷിക്കേണ്ടി വന്ന് കൊണ്ട് പല വിദൂര ഡിപ്പോകളിലും ജോലി ചെയ്യുന്നുണ്ട് എന്ന് കൂടി മനസ്സിലാക്കണം,,,,,, പേമാരിയിൽ കുടുങ്ങിക്കിടക്കുന്നKSRTC ജീവനക്കാരെ എല്ലാവരും സഹായിക്കാൻ തയ്യാറാവുക,,,, അവർ നമുക്ക് വേണ്ടി സഹായം ചെയ്യാൻ എന്നും നമ്മളോടൊപ്പമുണ്ടാകും,,,,,,

ഞെട്ടൽ മാറാതെ പുത്തുമല; ഇനിയും എട്ടുപേർ, രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സൈന്യം ഇന്നെത്തും

വയനാട്: പുത്തുമലയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ഇതുവരെ ഒമ്പത് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും എട്ടുപേരെ കണ്ടെത്താനുണ്ടെന്ന് കൽപറ്റ എഎൽഎ സികെ ശശീന്ദ്രൻ പറ‍ഞ്ഞിരുന്നു. അരവണൻ, അബൂബക്കർ, റാണി, ശൈല, അണ്ണാ,​ ഗൗരി ശങ്കർ, നബീസ്, ഹംസ എന്നിവരേയാണ് കാണാതായതെന്ന് ജില്ലാഭരണകൂടം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസത്തെക്കാൾ വളരെ തെളിഞ്ഞ പ്രഭാതമാണ് വയനാട്ടിൽ ഇന്ന് കാണുന്നത്. ഇന്നലെ മുതൽ പുത്തുമലയടക്കമുള്ള മേഖലകളിൽ മഴ പെയ്തിരുന്നില്ല. അതുകൊണ്ട് നേരത്തെ തന്നെ പുത്തുമലയിൽ രക്ഷാപ്രവർത്തനങ്ങൾ തുടങ്ങാൻ സാധിക്കും. അതേസമയം, ജില്ലാഭരണകൂടം ആവശ്യപ്പെട്ട പ്രകാരം രക്ഷാപ്രവർത്തനങ്ങൾക്കായി കേന്ദ്ര സൈന്യത്തിന്റെ ഒരു കോളം ഇന്ന് വയനാട്ടിലെത്തും.

10 മുതൽ 15 അടി വരെ ഉയത്തിലാണ് പുത്തുമലയിൽ മണ്ണ് കുന്നുകൂടി നിൽക്കുന്നത്. ആളുകൾ ഇപ്പോഴും അതിനടിയിൽ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. ഫയർഫോഴ്സ്, ഹാരിസൺ പ്ലാന്റേഷനിലെ തൊഴിലാളികൾ, പൊലീസ്, സൈന്യം എന്നിവർ സംയുക്തമായാണ് പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. മണ്ണ് മാറ്റി ആളുകളെ പുറത്തെത്തിക്കുകയാണ് നിലവിൽ പുത്തുമലയിൽ രക്ഷാപ്രവർത്തകർ ചെയ്യുന്നത്.

പുത്തുമലയിൽ ഇന്നലെ മണ്ണിടിച്ചൽ ഉണ്ടായത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു. മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ശക്തമായതിനെ തുടർന്ന് പുത്തുമല പോലെ സമാനമായ രീതിയിലുള്ള മലയോര മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന് അവലോകന യോ​ഗം തീരുമാനിച്ചു.

ഇതിനെത്തുടർന്ന് ഇന്നലെ മാത്രം രണ്ടായിരത്തോളം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. എലിവയൽ, ചൂരൽമല എന്നിവിടങ്ങളിൽ നിന്നാണ് ആളുകളെ മാറ്റി പാർപ്പിച്ചത്. ജില്ലയില്‍ ഇരുന്നൂറിലധികം ദുരിതാശ്വാസ ക്യമ്പുകളിലായി മുപ്പത്തിഅയ്യായിരത്തിലധികം ആളുകൾ കഴിയുന്നുണ്ട്.


മിന്നൽ പേമാരിയില്‍ രക്ഷകരായത് 'കേരളത്തിന്‍റെ സൈന്യം' മത്സ്യത്തൊഴിലാളികള്‍

കോഴിക്കോട്: ദുരന്തബാധിത ജില്ലകളിൽ രക്ഷാപ്രവർത്തനത്തിന് മുന്നിൽ ഇത്തവണയും മത്സ്യത്തൊഴിലാളികളായിരുന്നു. മലവെള്ളപ്പാച്ചിലിൽ ജീവൻ പണയംവെച്ച് ആയിരങ്ങളെയാണ് ഇവർ കരയ്ക്കടുപ്പിച്ചത്.
പ്രളയത്തിൽ നിന്നും കരയിലെ ജീവനുകളെ കോരിയെടുക്കാൻ കടലിന്റെ മക്കൾ വീണ്ടുമെത്തി.

വലിയ ലോറികളിൽ ബോട്ട് കെട്ടിവെച്ച് ഇരുപതും മുപ്പതും പേരടങ്ങുന്ന സംഘം ഓരോ സ്ഥലത്തേക്കും കുതിച്ചെത്തുന്നു. ഫയർഫോഴ്സും പൊലീസും പകച്ച് നിൽക്കുന്നിടത്ത് പ്രളയജലത്തിലേക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ എടുത്തു ചാടുന്നു.കുത്തിയൊലിച്ചെത്തുന്ന മഴവെള്ളത്തിൽ ജീവനും കയ്യിൽ പിടിച്ച് പേടിച്ച് കൂനിയിരിക്കുന്ന മനുഷ്യരെ തോണിയിലേറ്റി കരയിലേക്ക് വലിച്ചടുപ്പിക്കുന്നു.

കോഴിക്കോടും കണ്ണൂരും കാസർകോടും വയനാടും മലപ്പുറത്തുമൊക്കെ രക്ഷകർ ഈ കരളുറപ്പുള്ള മനുഷ്യരാണ്. മാവൂരിൽ ഒരാൾ പൊക്കത്തിൽ റോഡിൽ ഒന്നരകിലോമീറ്ററോളം വെള്ളം കുത്തിയൊലിച്ച് പായുന്നു. തോണി ഉലയാതെ താങ്ങി നിർത്തുകയാണ് ഇവർകണ്ണൂർ ചെങ്ങളായിൽ നൂറിലേറെ പേരെ കരക്കെത്തിച്ചു.

ശ്രീകണ്ഡാപുരത്ത് മൂന്ന് ദിവസമായി കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ ഫയർഫോഴ്സിന്റെ അപകട മുന്നറിയിപ്പ് വകവയ്ക്കാതെ രക്ഷപ്പെടുത്തി. രണ്ടു ദിവസമായി സമയത്ത് ഭക്ഷണം കഴിക്കാതെ ചെരുപ്പിടാതെ രക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ ഇവർ അധ്വാനിക്കുകയാണ്.

കിലോമീറ്ററുകളോളം വെള്ളത്തിൽ പലകുറി അങ്ങോട്ടും ഇങ്ങോട്ടും ബോട്ട് വലിച്ചടുപ്പിച്ച് ആയിരങ്ങളെയാണ് ഇവർ കരയ്ക്കടുപ്പിച്ചത്. വെള്ളമിറങ്ങുമ്പോൾ കേരളത്തിന്‍റെ യഥാർത്ഥ സൈന്യമായ ഈ മനുഷ്യർമടങ്ങിപ്പോകും. തിരികെ ഒന്നും പ്രതീക്ഷിക്കാതെ.

കവളപ്പാറ ഉരുൾപൊട്ടൽ: രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തി, കണ്ടെത്താനുള്ളത് 54 പേരെ

മലപ്പുറം: കനത്തമഴയിൽ വലിയ ഉരുൾപ്പൊട്ടലുണ്ടായ കവളപ്പാറയിൽ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തി. മദ്രാസ് റെജിമെന്‍റിലെ മുപ്പതംഗ സംഘമാണ് കവളപ്പാറയിൽ എത്തിയത്. ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും പോലുള്ള പ്രകൃതി ദുരന്തമേഖലകളിൽ രക്ഷാപ്രവര്‍ത്തനം നടത്തി പരിചയമുള്ളവരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതെന്നതും നാട്ടുകാര്‍ക്ക് വലിയ പ്രതീക്ഷ നൽകുന്നത്.

63 പേര്‍ മണ്ണിനടിയിൽ അകപ്പെട്ടുപോയിട്ടുണ്ടെന്നാണ് അധികൃതരുടെ കണക്ക് .ആറുപേരുടെ മൃതദേഹം ആണ് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. ഉറ്റവരെ നഷ്ടപ്പെട്ട പലരും സ്വന്തം നിലക്ക് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ദാരുണമായ കാഴ്ചകളും കവളപ്പാറയിൽ ഉണ്ടായിരുന്നു.

ഇക്കാണുന്നിടത്തെല്ലാം വീടുകൾ ഉണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. നാൽപ്പത് വീടുകളെങ്കിലും മണ്ണിനടിയിലുണ്ടെന്നാണ് കണക്ക്. രക്ഷാ പ്രവര്‍ത്തനം എവിടെ നിന്ന് എങ്ങനെ തുടങ്ങണം എന്ന് പോലും അറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ദുരന്തം ഉണ്ടായി രണ്ട് ദിവസത്തിന് ശേഷവും കവളപ്പാറയിലെ അവസ്ഥ.

ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ എല്ലാറ്റിനും തടസമായി നിന്നു. കനത്ത മഴക്ക് പുറമെ പലതവണ പിന്നെയും പ്രദേശത്ത് ഉരുൾപ്പൊട്ടലുമുണ്ടായി. മാത്രമല്ല ഒന്നര കിലോമീറ്ററോളം മണ്ണിടിഞ്ഞ് പരന്ന് പോയ അവസ്ഥയിലാണ്. 
പലപ്രദേശങ്ങളിലും വീടു നിന്നിരുന്ന ഭാഗത്ത് രണ്ടും മൂന്നും മീറ്റര്‍ ഉയരത്തിൽ മണ്ണ് അടിഞ്ഞ അവസ്ഥയാണ്. അതുകൊണ്ടു തന്നെ വീടുകൾക്കകത്ത് അകപ്പെട്ടുപോയവരെ കണ്ടെത്താൻ സൂക്ഷമതയോടെയുള്ള രക്ഷാ പ്രവര്‍ത്തനം ആണ് ഉണ്ടാകേണ്ടത് എന്നാണ് വിലയിരുത്തൽ .  വയനാട് എംപി രാഹുൽ ഗാന്ധി ഇന്ന് ദുരന്തമേഖലയിൽ സന്ദര്‍ശനത്തിന് എത്തുന്നുണ്ട്.

നിലമ്പൂര്‍ കവളപ്പാറ മേഖലയിലാണ് രാഹുൽ ഗാന്ധിയുടെ ആദ്യ സന്ദര്‍ശനം. ഉരുൾപ്പൊട്ടൽ മേഖലയിലേക്ക് എത്തുന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.


വൈദ്യുതിയില്ല, വിരലടയാളം പതിക്കാതെ റേഷനുമില്ല; ദുരിതബാധിതര്‍ വലയുന്നു

കുട്ടനാട്: കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് റേഷന്‍ കിട്ടാന്‍ മാര്‍ഗ്ഗമില്ലാതായി. വൈദ്യുതി ഇല്ലാത്തതാണ് റേഷന്‍ കിട്ടാത്തതിന് കാരണം. പഞ്ചിംഗ് മെഷ്യനും നെറ്റ് കണക്ഷനും പ്രവര്‍ത്തിക്കാത്തതിനാല്‍ റേഷന്‍ വ്യാപാരികള്‍ക്ക് റേഷന്‍ നല്‍കാനാകില്ല.

റേഷന്‍ ലഭിക്കണമെങ്കില്‍ കാര്‍ഡ് ഉടമയുടേയോ വീട്ടുകാരുടേയോ വിരല്‍ പഞ്ചിംഗ് മെഷിനില്‍ പതിയണം. കടയില്‍ വൈദ്യുതി ലഭിക്കാതെ ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് അരി മേടിക്കാന്‍ മാര്‍ഗ്ഗമില്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

തുടര്‍ച്ചയായി ഉണ്ടായ ചുഴലികാറ്റും മഴയും വെള്ളപൊക്കവും മൂലം മരങ്ങള്‍ മറിഞ്ഞ് വീണ് പോസ്റ്റുകള്‍ ഒടിഞ്ഞ് കമ്പികള്‍ പൊട്ടിയതു മൂലം പല പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങിയിട്ട് മൂന്നു ദിവസം കഴിഞ്ഞു. ഒട്ടുമിക്ക പ്രദേശങ്ങളിലും വൈദ്യുതി ഇല്ലാത്ത അവസ്ഥയിലാണ്.


കനത്ത മഴയിൽ ഒറ്റപ്പെട്ട് മുണ്ടേരി; മാറി താമസിക്കാൻ വിസമ്മതിച്ച് ആദിവാസികൾ

മലപ്പുറം: മുണ്ടേരിയില്‍ ആദിവാസി ഊരുകളിൽ കുടുങ്ങിയവർക്ക് ഭക്ഷണമടക്കമുള്ള അവശ്യസാധനങ്ങൾ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഭക്ഷണവും മറ്റ് സാധനങ്ങളും കയറിൽക്കെട്ടിയാണ് ഫയർഫോഴ്സ് വിവിധ ഊരുകളിൽ എത്തിക്കുന്നത്. എന്നാൽ, ആദിവാസി ഊരുകളിൽ താമസിക്കുന്ന ഇരുന്നൂറിലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാൻ സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് ഇതുവരെ സാധിച്ചിച്ചിട്ടില്ല.

ഊരുവിട്ട് ആളുകൾ പുറത്തേക്ക് വരാത്തതാണ് ഇതിന് കാരണമെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു.  നിലവിലത്തെ സാഹചര്യത്തിൽ പ്രദേശത്ത് മറ്റ് പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ, മഴ ഇനിയും ശക്തമായാല്‍ ഏത് വിധേനയും ഇവരെ പുറത്തെത്തിക്കാനാണ് തീരുമാനമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരടക്കം  മുണ്ടേരിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

മലപ്പുറം ജില്ലയില്‍ നാലുദിവസമായി കനത്ത മഴ തുടരുകയാണ്. ഈ മഴയിൽ ഇന്നലെ വൈകിട്ടോടെ നിലമ്പൂരില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുണ്ടേരിയില്‍ ചാലിയാറിന് കുറുകെയുള്ള പാലം തകരുകയായിരുന്നു. ഇതോടെ അങ്ങേക്കരയില്‍ നാല് കോളനികളിലായുള്ള ആദിവാസി വിഭാഗത്തില്‍പ്പെട്ട ഇരുന്നൂറിലേറെപ്പേര്‍ക്ക് പുറം ലോകവുമായുള്ള ബന്ധം നഷ്ടായി.

വാണിയംപുഴ, ഇരുട്ടുകുത്തി, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി ആദിവാസി കോളനികളിലുള്ളവരാണ് കുടുങ്ങി കിടക്കുന്നത്. ചാലിയാര്‍ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിൽ മുണ്ടേരിക്ക് സമീപത്തെ അമ്പുട്ടാംപെട്ടിയിലെ നൂറിലേറെ ഏക്കർ സ്ഥലം ഒലിച്ചുപോയിട്ടുണ്ട്. 50ലേറെ വീടുകള്‍ തകര്‍ന്നിട്ടുണ്ട്.

ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ വെള്ളം ഇറങ്ങുന്നിടത്ത് ക്ലീനിംഗ് ആവശ്യങ്ങൾക്ക് വളന്റിയർമാർക്ക് വേണ്ടി ബന്ധപ്പെടാം:

ഫറോക് : ജംഷിദ് 9995706504
 

കോഴിക്കോട് : ശുഹൈബ് :9995452393
 

കുന്നമംഗലം :ശരീഫ് 9745013058
 

മുക്കം : സ്വാലിഹ് 9946539885
 

കൊടുവള്ളി : ഷഫീഖ് 8156975956
 

താമരശ്ശേരി : ഹംസ 9526441432
 

പൂനൂർ        : അമീൻ മുസ്‌ലിയാർ 8281001686
 

നരിക്കുനി  : മുഹമ്മദ് അലി 8086260969
 

ബാലുശ്ശേരി : ഇർഷാദ് സഖാഫി 7034463121
 

പേരാമ്പ്ര    : ജുനൈദ് മുസ്‌ലിയാർ 9539731747
 

കുറ്യാടി : യാസീൻ 808662143
 

വടകര : അനസ് 8089660324
 

കൊയിലാണ്ടി : മനാഫ് സഖാഫി
8301861782
Previous Post Next Post
3/TECH/col-right