താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം തുടങ്ങിയ കാലവർഷം മൂലം കനത്ത മഴയിലും കാറ്റിലും ദുരിതം നേരിടുന്ന സ്ഥലങ്ങളും വെഴ്പ്പൂർ എൽ.പി സ്കൂളിൽ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പും താമരശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡന്റും  കൊടുവള്ളി മണ്ഡലം ലീഗ് വൈസ് പ്രസിഡന്റുംമായ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ സന്ദർശനം നടത്തി .


സ്വത്തും സമ്പാദ്യവും കിടപാടവും നഷ്ടപ്പെട്ടു ദുരിതതിലായ കുടുംബങ്ങൾ  തങ്ങൾക്ക്  മുന്നിൽ പ്രയാസവും പരിഭവവും വിവരിച്ചു .ക്യാമ്പിൽ സനിദ്യരായിരുന്ന  വാർഡ് മെമ്പർ മാരായ ബിന്ദു ആനന്ദ്,ജയേഷ് ,റവന്യൂ-ഹെൽത്തു  ഉദ്യോഗസ്ഥരുമായും അദ്ദേഹം സംസാരിച്ചു നിലവിലെ സാഹചര്യം മനസിലാക്കി . 

ആദിയിൽ കഴിയുന്ന കുട്ടികളും രോഗികൾവരെയായ വൃദ്ധരും അടക്കമുള്ളവർക്ക്‌ ആശ്വാസമായി അദ്ദേഹം കഴിയാവുന്ന സഹായങ്ങൾ ഗ്രാമ പഞ്ചായത്തു  ചെയ്യുമെന്നു ഉറപ്പു നൽകി. ക്യാപിൽ കഴിയുന്ന കുടുംബങ്ങളുടെ  പുനരദിവാസo സംബന്ധിച്ചുളള കാര്യങ്ങൾ തഹസിൽദാരുമായി ടെലിഫോണ്ൽ സംസാരിച്ചു നിർദ്ദേശം നൽകിയാണ് അദ്ദേഹം മടങ്ങിയത്.