എളേറ്റിൽ:എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്‌കൂളിൽ എസ് പി സി പത്താം വാർഷിക ദിനാചരണ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു.


കേരള വിദ്യാഭ്യാസ വകുപ്പിന്റെയും  ആഭ്യന്തര വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള സ്റ്റുഡന്റസ് പോലീസ് കേഡറ്റിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചു നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് എം ജെ യിലും പരിപാടികൾ സംഘടിപ്പിക്കുന്നത്.


പതാക ഉയർത്തൽ, സെറിമോണിയൽ പരേഡ്, പരിസ്ഥിതി ശുചീകരണം എന്നിവയാണ് എം ജെ യിലെ എസ് പി സി കേഡറ്റുകൾ നടത്തുന്നത്.
ഹെഡ് മിസ്ട്രസ് പി എം ബുഷ്‌റ ടീച്ചർ പതാക ഉയർത്തി ഉദ്‌ഘാടനം ചെയ്തു.

സി പി ഒ അജിത്, യു കെ റഫീഖ്, സജ്‌ന കെ, ഷാനവാസ് പൂനൂർ, മുജീബ് കെ എന്നിവരും വിദ്യാർത്ഥി പ്രതിനിധികളായ ഫാഹിം ഷാൻ, റുക്‌സാന എന്നിവരും നേതൃത്വം നൽകി.