Trending

സംസ്കൃത ക്ലബ്ബ് ഉദ്ഘാടനവും രാമായണ പാരായണ സദസ്സും സംഘടിപ്പിച്ചു.

എളേറ്റിൽ: എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂളിലെ സംസ്കൃത ക്ലബ്ബിന്റെയും രാമായണ മാസാചാരണത്തിന്റെയും  ഉദ്ഘാടനം മിനി ജയകൃഷ്ണൻ നിർവ്വഹിച്ചു. 


എം. ദിവ്യ അധ്യക്ഷത വഹിച്ചു. എം.സി മുഹമ്മദ്, ഷാനവാസ് പൂനൂർ, കെ.സി അബ്ദുൽ ജലീൽ എന്നിവർ ആശംസകൾ നേർന്നു. വേദ പണ്ഢിതൻ ബാലൻ നായർ നരിക്കുനി രാമായണ പാരായണം നടത്തി. 

വേദങ്ങളും ധർമങ്ങളും വിഭാവനം ചെയ്ത മാനുഷിക മൂല്യങ്ങളും രാമായണത്തിന്റെ പ്രസക്തിയും പരിപാടിയിൽ വിശകലനം ചെയ്തു. കെ. ദേവിക സ്വാഗതവും അഭിനവ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right