ബലിപെരുന്നാൾ ആഗസ്റ്റ് 12 തിങ്കളാഴ്ച്ച - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 2 August 2019

ബലിപെരുന്നാൾ ആഗസ്റ്റ് 12 തിങ്കളാഴ്ച്ച

കോഴിക്കോട്: കോഴിക്കോടും, കാപ്പാടും , കൊല്ലത്തും മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ബലിപെരുന്നാള്‍ ആഗസ്റ്റ് 12 (തിങ്കളാഴ്ച) ന് ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.


മാസപ്പിറവി കണ്ടതിനാല്‍ ദുല്‍ഹജ്ജ് ഒന്ന് നാളെ (ആഗസ്റ്റ് മൂന്നിനും) അറഫാ നോമ്പ് ആഗസ്റ്റ് 11 നും, ബലി പെരുന്നാള്‍ ആഗസ്റ്റ് 12 തിങ്കളാഴ്ചയുമായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ.കെ ആലിക്കുട്ടി മുസല്ല്യാര്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.വി ഇമ്പിച്ചമ്മത് ഹാജി, കാന്തപുരം വിഭാഗം സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാര്‍ എന്നിവര്‍ അറിയിച്ചു.

കോഴിക്കോട് കാപ്പാട് ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ ദുൽഹജ്ജ് മാസപ്പിറവി ദ്യശ്യമായെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ഓഗസ്റ്റ് 12 തിങ്കളാഴ്ച ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി കെ.വി. ഇമ്പിച്ചമ്മദ് ഹാജി പ്രഖ്യാപിച്ചു. കൊല്ലത്തു മാസപ്പിറവി ദൃശ്യമായതിനാൽ ബലിപെരുന്നാൾ  തിങ്കളാഴ്ച (ആഗസ്റ്റ് 12) ആയിരിക്കുമെന്ന് തിരുവനന്തപുരം പാളയം ഇമാം വി പി സുഹൈബ്‌ മൗലവി അറിയിച്ചു.

കേരളത്തിലെവിടെയും വ്യാഴാഴ്ച മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ ദുല്‍ഹജ്ജ് ഒന്ന് ആഗസ്റ്റ് മൂന്നിനും, ബലിപെരുന്നാള്‍ ആഗസ്റ്റ് 12നുമായിരിക്കുമെന്ന് ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി അറിയിച്ചു.

No comments:

Post a Comment

Post Bottom Ad

Nature