മടവൂർ : മടവൂർ പഞ്ചായത്ത് മുഴുവൻ വിദ്യാലയങ്ങളിലും ഹരിത പെരുമാറ്റച്ചട്ടം നിർബന്ധ മാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് എജ്യുക്കേഷൻ കമ്മിറ്റിയും ഹരിതമിഷൻ ജില്ലാ കർമസമിതിയും
ചേർന്ന് വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ തീരുമാനിച്ചു.


ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന പരിശിലന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് പി വി പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് കെ ടി ഹസീന ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ  ടി പി രാധാ കൃഷ്ണൻ പദ്ധതി വിശദീകരിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ  വി സി റിയാസ് ഖാൻ,സകീന മുഹമ്മദ്, മെമ്പർമാരായ വി സി അബ്ദുൽ ഹമീദ് മാസ്റ്റർ, പി ശ്രീധരൻ,
എ പി അബു, ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ,മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കദീജ ടീച്ചർ, ചോലക്കര മുഹമ്മദ് മാസ്റ്റർ,
അസീസ് മാസ്റ്റർ മടവൂർ തുടങ്ങിയവർ സംസാരിച്ചു.

പി ഇ സി കൺവീനർ  പി മോഹൻ ദാസ് മാസ്റ്റർ സ്വാഗതം പറഞ്ഞു.