കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് കേര സമിതിക്കു കീഴിൽ എട്ടരലക്ഷം രൂപ ചിലവഴിച്ച്  ഓരോ വാർഡുകളിലേക്കും 14 അറബാനകൾ വീതം 18 വാർഡുകളിലും വിതരണം ചെയ്യുന്നു വിതരണ ഉദ്ഘാടനം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  എൻ സി ഹുസൈൻ മാസ്റ്റർ നിർവഹിച്ചു.കേര സമിതി പ്രസിഡണ്ട്  എം എ  അലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ ടി നസീർ പദ്ധതി വിശദീകരണം നടത്തി.

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് യു പി നഫീസ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  മൊയ്തീൻ ഹാജി പതിനാറാം വാർഡ് മെമ്പർ  ഒ ക്കെ അബ്ദുറഹ്മാൻ, കുഞ്ഞായിൻ കുട്ടി മാസ്റ്റർ, മുഹമ്മദ് മാളിയേക്കൽ,കണ്ടൻ കുട്ടി    ,രാധാകൃഷ്ണൻ മാസ്റ്റർ ,കൃഷി അസിസ്റ്റൻറ് മാരായ  ഫിദ ,ഷൈജ ,ബിജില ,ഫസീല തുടങ്ങിയവർ സംസാരിച്ചു .

കേര സമിതി സെക്രട്ടറി വിപി അഷ്റഫ് പന്നൂർ സ്വാഗതവും, ഭാസ്ക്കരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.