Trending

കാരാട്ട് മുഹമ്മദ് മാസ്റ്റര്‍ അനുസ്മരണവും,സ്മരണിക പ്രകാശനവും

താമരശ്ശേരി: എളേറ്റില്‍ പ്രദേശത്തെ വിദ്യാഭ്യാ സ സാമൂഹിക മേഖലകളില്‍ നിറഞ്ഞ സാന്നിധ്യ വും എം.ജെ ഹയര്‍സെക്കന്ററി സ്‌കൂള്‍, വാദിഹു സ് ന സ്ഥാനങ്ങളുടെ സ്ഥാപകരിലൊരാളുമായ കാരാട്ട് മുഹമ്മദ് മാസ്റ്ററുടെ അനുസ്മരണവും സ്മരണിക പ്രകാശനവും  2019 ഓഗസ്റ്റ് 03ന് ഉച്ചക്ക് ഒരു മണിക്ക് എളേറ്റില്‍ വാദിഹുസ്‌ന ഓ ഡിറ്റോറിയത്തില്‍ നടക്കും.ബഹുഭാഷാ പണ്ഡി തനും മുന്‍ പാര്‍ലമെന്റേറിയനുമായ എം.പി. അബ്ദുസമദ് സമദാനി പുസ്തകം പ്രകാശനം ചെയ്യും. 


അഡ്വ.പി.ടി.എ റഹീം എം.എല്‍.എ , കാരാട്ട് റസാഖ് എം.എല്‍.എ , സി.മോയിൻ കുട്ടി, എം.എ റസാഖ് മാസ്റ്റര്‍, ഡോ.ഹുസൈന്‍ മടവൂര്‍, വി.എം ഉമ്മര്‍മാസ്റ്റര്‍, എന്‍.സി ഹുസൈ ന്‍ മാസ്റ്റര്‍, അഹമ്മദ്കുട്ടി ഉണ്ണികുളം, അബ്ദുള്ള മന്‍ഹാം, പി.ഡി. അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ പി.സുധാകരൻ, എൻ.കെ. സുരേഷ്,സി.ടി.ഭരത ൻ മാസ്റ്റർ തുടങ്ങി സാമൂഹ്യ സാംസ്‌കാരിക പ്രവാ സിമേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും. 

എളേറ്റില്‍ ഗ്രാമത്തിന്റെ അടിസ്ഥാന വികസന മേഖലക്ക് അടിത്തറയൊരുക്കുന്നതിലും നാടി ന്റെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക പുരോഗതിക്കും തിരികൊളുത്തിയ വ്യക്തിയാ യിരുന്നു കാരാട്ട് മുഹമ്മദ് മാസ്റ്റര്‍. 1980 മുതല്‍ തന്റെ കര്‍മ്മ മണ്ഡലം റിയാദിലേക്ക് മാറ്റിയ മാസ്റ്റര്‍ പ്രവാസകാലത്ത് ജോലിയില്‍ ഒതുങ്ങി നില്‍ക്കാതെ ഇന്ത്യന്‍ പ്രവാസികളുടെ കൂട്ടായ്മകള്‍ രൂപപ്പെടുത്താനും അവരുടെ പ്രശ്‌നങ്ങളിലിടപെടുകയും പരിഹരിക്കാനും ശ്രമങ്ങള്‍ നടത്തി. 



അസംഘടിതരായിരുന്ന പ്രവാസലോകം ഇന്ന് കാണുന്ന സംഘടിത രൂപം കൈവരിച്ചതില്‍ സഊദിയില്‍ നിര്‍ണ്ണായക റോള്‍ വഹിച്ചവരില്‍ ഒരാള്‍  മുഹമ്മദ് മാസ്റ്ററാ യിരുന്നു. എംബസിക്ക് കീഴിലെ ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ റിയാദ് (ഐ.ഐ.എസ് ആര്‍) ഭരണ സമിതി തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടി ആദ്യമായി വിജയിച്ച മലയാളിയെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി. 

കെ.എം.സി.സി ജില്ലാ കമ്മിറ്റി, യാര ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി, എം.ഇ.എസ് റിയാദ് ചാപ്റ്റര്‍, കൊടുവള്ളി മുസ്്‌ലിം യത്തീംഖാന, തുടങ്ങിയ നിരവധി കൂട്ടായ്മകളില്‍ നേതൃപദവി വഹിച്ചിട്ടുണ്ട്. 

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം കോര്‍ ഡിനേറ്റര്‍മാരായ താന്നിക്കല്‍ മുഹമ്മദ്, സി.കെ എ ഷമീര്‍ബാവ,ഷമീംകാരാട്ട്  എന്നിവര്‍ പങ്കെടുതതു
Previous Post Next Post
3/TECH/col-right