പൊലീസ് സ്റ്റേഷന് സമീപത്ത് നിന്നും 30 വര്‍ഷത്തിലേറെ പഴക്കമുള്ള തലയോട്ടി കണ്ടെത്തി

മുക്കം: മുക്കം പൊലീസ് സ്റ്റേഷന് സമീപം ഉപേക്ഷിച്ചനിലയിൽ തലയോട്ടി കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

പോലീസ് സ്റ്റേഷന് എതിർവശത്തെ കെട്ടിടത്തിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിലാണ് തലയോട്ടി  കണ്ടെത്തിയത്. 
മനുഷ്യന്‍റെ തലയോട്ടിയാണെന്നാണ് പ്രാഥമിക നിഗമനം. ഇതിന് 30 വർഷത്തിലേറെ പഴക്കം വരുമെന്നും പൊലീസ് അറിയിച്ചു. 

അതേ സമയം തലയോട്ടി വർഷങ്ങൾക്ക് മുൻപ്  കെട്ടിടത്തിൽ താമസിച്ചവർ ഉപേക്ഷിച്ചതാണന്നാണ് സൂചന. ഇത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

0 Comments