പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ഗവണ്മെന്റ് എൽ പി സ്കൂളിന് കെട്ടിടം നിർമിക്കുന്നത്തിന് 37 ലക്ഷം രൂപ അനുവദിച്ച കൊടുവള്ളി എം എൽ എ കാരാട്ട് റസാഖിനെ പി ടി എ ജനറൽ ബോഡി യോഗം അഭിനന്ദിച്ചു.കെട്ടിടം പണി ഉടനെ ആരംഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു.  അബ്ദുൽ വഹാബ് എം പി അനുവദിച്ച രണ്ട് ഹൈ ടെക് ക്ലാസ്സ്‌ മുറികളുടെ ഉത്ഘാടനം ഉടനെ നടത്താനും യോഗത്തിൽ തീരുമാനമായി.  സർക്കാർ നിർദ്ദേശങ്ങൾക്ക് വിധേയമായി ഓണാഘോഷ പരിപാടികൾ നടത്താനും തീരുമാനമായി.  


പി ടി എ പ്രസിഡന്റ്‌ അജയൻ ടി പി അധ്യക്ഷത വഹിച്ചു.  എൻ കെ മുഹമ്മദ്‌ മുസ്‌ലിയാർ, റഷീദ് ബി സി,  ഷമീർ ബി സി എന്നിവർ സംസാരിച്ചു.  പ്രധാനഅധ്യാപകൻ പി.സി. അബ്ദുൽ സലാം സ്വാഗതവും ഒ പി മുഹമ്മദ്‌ നന്ദിയും പറഞ്ഞു.