Trending

"മഴപ്പച്ച" സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

കിനാലൂർ: പൂവമ്പായി എ.എം. ഹയർ സെക്കണ്ടറി സ്കൂളിലെ ഒന്നാം വർഷ എൻ.എസ്.എസ് വളണ്ടിയർമാർക്കായി ''മഴപ്പച്ച" എന്ന പേരിൽ  മൂന്ന് ദിവസത്തെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.  





നാഷണൽ യൂത്ത് പ്രോജക്ട് സംസ്ഥാന കോ-ഓഡിനേറ്റർ സി.കെ.എ ഷമീർ ബാവ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കബീർ കുന്നോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ഷരീഫ. കെ ക്യാമ്പ് സന്ദേശം നൽകി. 


വാർഡ് മെമ്പർ കെ.ദേവേശൻ, ജലീൽ.കെ, പ്രത്യുഷ. പി.ആർ മുഹമ്മദ് ജലീൽ.പി.സി എന്നിവർ ആശംസകളർപ്പിച്ചു. പ്രോഗ്രാം ഓഫീസർ എം.എ.റാഫി സ്വാഗതവും വളണ്ടിയർ ലീഡർ സ്വാതി ബാബു നന്ദിയും പറഞ്ഞു.

തുടർന്ന് എം.സതീഷ് കുമാർ വളണ്ടിയർമാർക്ക് സ്പെസിഫിക് ഓറിയന്റേഷൻ ക്ലാസ് നൽകി. ക്യാമ്പിന്റെ ഭാഗമായി ദത്തു ഗ്രാമത്തിലെ പത്തോളം വീടുകളിൽ മഴക്കുഴികൾ നിർമ്മിച്ചു. 

വിത്ത് പേന, ഗ്രോ ബാഗ് നിർമ്മാണ പരിശീലനത്തിന് അഭിജിത്ത് കൊടുവള്ളി നേതൃത്വം നൽകി. 

ശ്രീ നിയാസ് മുഹമ്മദ് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസെടുത്തു. എൻ.എസ്. എസ് കോഴിക്കോട് ജില്ലാ കോ-ഓഡിനേറ്റർ എസ്.ശ്രീചിത്ത് ക്യാമ്പ് സന്ദർശിച്ചു
Previous Post Next Post
3/TECH/col-right