Trending

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും

കാന്തപുരം: ഉണ്ണികുളം ഗവ: ആയുർവേദ കേന്ദ്രത്തിന്റെ സഹകരണത്തോടെ തണൽ സ്വയം സഹായ സംഘം കാന്തപുരം സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും മരുന്ന് വിതരണവും സംഘടിപ്പിച്ചു.


കാന്തപുരം ജി.എം.എൽ.പി.സ്കൂളില്‍ (ആപ്പാടൻകണ്ടി ) നടന്ന ക്യാമ്പില്‍ 150 ല്‍ പരം രോഗികള്‍ പങ്കെടുത്തു. എ.പി.വിജയൻ സ്വാഗതം പറഞ്ഞു.തണൽ സ്വയം സഹായ സംഘം പ്രസിഡണ്ട് കെ.സുനിൽ അധ്യക്ഷം വഹിച്ചു.
ക്യാമ്പിന്‍റെ ഉദ്ഘാടനം രവീന്ദ്രന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.


വാര്‍ഡ് മെമ്പര്‍ കെ.പി സക്കീന,എ.പി ഹുസൈന്‍ മാസ്റ്റര്‍,ഡോ.എക്സിബ,ഡോ.ജുഗ്സിന, ഹിദായത്തുള്ള കാന്തപുരം എന്നിവര്‍ സംസാരിച്ചു. ഡോ.ബിജു ക്ലാസെടുത്തു. ഡോ. വിഷ്ണു ,
ഡോ.സിമി,ഡോ.ബിന്ദു എന്നിവര്‍ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right