എളേറ്റിൽ:എളേറ്റിൽ എം ജെ എച്ച് എസ് എസിലെ എട്ടാം തരം വിദ്യാർഥികൾ പുറത്തിറക്കിയ ആകാശ ജാലകങ്ങൾ ശ്രദ്ധേയമായി. 

ചാന്ദ്ര ദിനത്തോടനുബന്ധിച്ചതാണ് എം ജെ യിലെ എട്ട് എൻ ക്ലാസ്സിലെ വിദ്യാർഥികൾ ആകാശ ജാലകങ്ങൾ എന്ന പേരിൽ കയ്യെഴുത്ത് പ്രതി പ്രസിദ്ധീകരിച്ചത്. 

കുട്ടികളുടെ ശാസ്ത്രത്തോടുള്ള താല്പര്യവും അവബോധവും വിളിച്ചോതുന്നതായി മാറി ഈ പതിപ്പ്. പ്രസ്തുത പതിപ്പ് ഡെപ്യുട്ടി എച്ച് എം ഒ പി അബ്ദുറഹ്മാൻ മാസ്റ്റർ പ്രകാശനം ചെയ്തു. 


സഫൂറത്ത് ബീവി, എം പി റംല,ജസീല എ പി  എന്നിവരും സന്നിഹിതരായിരുന്നു.