മടവൂർ:മടവൂർ ഗ്രാമ പഞ്ചായത്ത്‌ ശുചിത്വ ഫണ്ട്‌ ഉപയോഗിച്ച് സ്കൂളുകളിൽ ടോയ്‌ലറ്റുകൾ സ്ഥാപിക്കുന്നു.


പുല്ലാളൂർ എ.എൽ.പി സ്ക്കൂളിന് ടോയലറ്റ്  നിർമിച്ചു നൽകി പദ്ധതി യുടെ  ഉദ്ഘാടനം പ്രസിഡണ്ട് പി.വി.പങ്കജാക്ഷൻ നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട് കെ.ടി.ഹസീന ടീച്ചർ അധ്യക്ഷം വഹിച്ചു. 

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു മോഹൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റിയാസ് ഖാൻ: ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സക്കീനമുഹമ്മദ്, മെമ്പർമാരായ ശ്യാമള, അബു, റിയാസ് എടത്തിൽ, അംബുജം,പി ടി എ പ്രസിഡണ്ട് ഇ.പി.സലീം,BRC അബൂബക്കർ കുണ്ടായി, വിചിത്രടിച്ചർ എന്നിവർ സംസാരിച്ചു.