Trending

റെഡ് അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം:കനത്ത മഴയെ തുടര്‍ന്ന് ഈ മാസം 24 വരെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ടാണ് പിന്‍വലിച്ചത്.റെഡ് അലര്‍ട്ട് പിന്‍വലിച്ചതിന് പിന്നാലെ കണ്ണൂര്‍, കാസര്‍കോട്,കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.


കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകൾ:

ജൂലൈ 24- കോഴിക്കോട്, കണ്ണൂർ, കാസർകോട്

ജൂലൈ 25- കണ്ണൂർ, കാസർകോട്
 

ജൂലൈ 26- കാസർകോട്

ഈ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരുന്നുണ്ട്.
Previous Post Next Post
3/TECH/col-right