എളേറ്റിൽ: മദ്രസാധ്യാപകർക്ക് ഖുർആൻ പാരായണവും അതിന്റെ നിയമങ്ങളും സംബന്ധിച്ച് പരിശീലനം നൽകുന്നതിനുള്ള തഹ്സീനുൽ ഖിറാഅയുടെ എളേറ്റിൽ റൈഞ്ച് തല ഉദ്ഘാടനം അബ്ദുൽ ബാരി ബാഖവി നിർവഹിച്ചു. 


മുഫത്തിശ് എം.പി. അലവി ഫൈസി അദ്ധ്യക്ഷത വഹിച്ചു.
മുജവ്വിദ് മുസ്തഫ ഹുദവി കൊടുവള്ളി ക്ലാസ്സ് നയിച്ചു. 


മുഹ്സിൻ ഫൈസി ടി.പി, പി. സി.ആലി ഹാജി, കെ.പി. മുഹമ്മദ്, കെ.കെ.ഇബ്രാഹിം മുസ്ല്യാർ, മുത്തലിബ് ദാരിമി, എം.മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.