താമരശ്ശേരി: ടീം വിഷൻ റിപ്പോർട്ടറും, ന്യൂസ് 18 സ്ട്രിംങ്ങറും, സിറാജ് ലേഖകനുമായ സിദ്ദീഖ് പന്നൂരിനെ വാർത്തയുടെ നിജസ്ഥിതി അറിയുന്നതിനു വേണ്ടി സ്കൂൾ ഹെഡ്മാസ്ട്രസ്സിനെ വിളിച്ചതിന്റെ പേരിൽ  അസഭ്യം പറയുകയും, ഭീഷണി മുഴക്കുകയും, കള്ളക്കേസ് നൽകുകയും  ചെയ്ത  നടപടിയിൽ KRMU(കേരള റിപ്പോർട്ടേഴ്സ് & മീഡിയാ പേർസൺസ് യൂനിയൻ) കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.ഭീഷണിയിലൂടെ പത്ര സ്വാതന്ത്ര്യം തടയാനുള്ള ശ്രമം വിലപ്പോവില്ലെന്നും, ഇത്തരം ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കുമെന്നും യൂനിയൻ ജില്ലാ പ്രസിഡന്റ് റഫീഖ് തോട്ടുമുക്കം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

സ്കൂൾ HM ആയ നജീബിന്റെ ഭാര്യയെ PTA യോഗം വിളിച്ചു ചേർക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തു വന്ന വിവാദങ്ങളുടെ നിജസ്ഥിതി അറിയാൻ വേണ്ടി സിദ്ദീഖ് വിളിച്ചപ്പോഴായിരുന്നു നജീബിന്റെ ഭീഷണി.

പരാതിയുടെ അടിസ്ഥാനത്തിൽ അതിന്റെ നിജ സ്ഥിതി അന്വേഷിക്കേണ്ടതും, കഴമ്പുണ്ടെന്ന് കണ്ടാൽ  വിഷയം പൊതു സമൂഹത്തിന്റെയും അധികാരികളെയും  അറിയിക്കേണ്ടത് മാധ്യമ ധർമവും ഉത്തരവാദിത്വവുമാണ്. 

സ്‌കൂൾ അധ്യാപികയോട് പരാതി വിഷയം അന്വേഷിക്കുമ്പോൾ ഭർത്താവ് ഇക്കാര്യത്തിൽ ഇടപെട്ട് മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയത് അന്യായമാണ്. വാർത്തയുമായി ബന്ധപ്പെട്ടു മാധ്യമ പ്രവർത്തകർക്കെതിരെ തിരിയുന്ന ഇത്തരം പ്രവണതകൾ വച്ചു പൊറുപ്പിക്കാൻ കഴിയില്ല. 

തൊഴിൽ സ്വാതന്ത്ര്യത്തെ ഹനിക്കുകയും, ഭീഷണി മുഴക്കുകയും, അപവാദ പ്രചാരണം നടത്തുകയും ചെയ്ത നജീബ് കാന്തപുരത്തിനെതിരെ കേസ്‌ എടുത്തു അന്വേഷണം നടത്തി നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കണമെന്ന് കെ. ആർ. എം. യു. സംസ്ഥാന പ്രസിഡന്റ് ഒ. മനുഭരത്‌, ജനറൽ സെക്രട്ടറി വി. സെയ്ത്, ട്രഷറർ ടി പി ആനന്ദൻ എന്നിവർ ആവശ്യപ്പെട്ടു.