Trending

സ്കൂൾ വാർഷിക ജനറൽബോഡിയും വിജയികൾക്കുള്ള അനുമോദനവും

പൂനൂർ:അറിവും അച്ചടക്കമുള്ള ഒരു സമൂഹത്തെയാണ് നമ്മുടെ നാടിന് ആവശ്യമെന്ന് ശ്രീമതി ഹാജറ കൊല്ലരുകണ്ടി.പൂനൂർ തേക്കുംതോട്ടം എ എം എൽ പി സ്കൂൾ വാർഷിക ജനറൽബോഡിയും വിജയികൾക്കുള്ള അനുമോദനവും  ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. 


എൽ എസ് എസ് വിജയികൾ,അമ്മയും കുഞ്ഞും പ്രശ്നോത്തരി വിജയികൾ,ഉൽപ്പന്ന നിർമ്മാണ മത്സര വിജയികൾ എന്നിവരെ  ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ഷാഫി സക്കരിയ  അധ്യക്ഷത വഹിച്ചു. 

വാർഡ് മെമ്പർ പി പി അബ്ദുൽ ഗഫൂർ,കൊടുവള്ളി  ബിപിഒ മെഹറലി,എം പി ടി എ പ്രസിഡണ്ട്  മദാരി ജുബൈരിയ,ഫസലുറഹ്മാൻ വി കെ,മരക്കാർ കുട്ടി കോളിക്കൽ,ടി എം അബ്ദുൽ ഹക്കീം എൻ കെ ശമീന എന്നിവർ എന്നിവർ ആശംസ അർപ്പിച്ചു.

പ്രധാന അധ്യാപകൻ അബ്ദുൽ അസീസ് മാസ്റ്റർ സ്വാഗതവും ആയിഷ ടീച്ചർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right