താമരശ്ശേരി:കാന്തപുരം ഈസ്റ്റ്‌ എ.എം.എൽ.പി സ്കൂളിനും പി.ടി.എക്കുമെതിരെ സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചരണം നടത്തുകയും മൊബെയിൽ സംഭാഷണം അനുമതിയില്ലാതെ റെക്കോർഡ്‌ ചെയ്ത്‌ വാട്സ്‌ ആപ്പ്‌ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും ചെയ്ത പന്നൂർ സ്വദേശി വളക്കന പറമ്പത്ത്‌ സിദ്ദീഖിനെതിരെ ബാലുശ്ശേരി പോലീസിൽ പരാതി നൽകി.

വിദ്യാലയത്തിന്റെ സൽപ്പേരിന്‌ കളങ്കമുണ്ടാക്കുന്ന തരത്തിൽ പ്രചാരണം നടത്തിയതിന്റെ പേരിലാണ്‌ പരാതി.കാന്തപുരം ഈസ്റ്റ്‌ എ.എം.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ്‌ കെ. താഹിറയാണ്‌ പരാതി നൽകിയത്‌.മാധ്യമ പ്രവര്‍ത്തകനു നേരെ യൂത്ത് ലീഗ് നേതാവിന്റെ ഭീഷണിയും അസഭ്യ വര്‍ഷവും.

താമരശ്ശേരി:മാധ്യമ പ്രവര്‍ത്തകനു നേരെ യൂത്ത് ലീഗ് നേതാവിന്റെ ഭീഷണിയും അസഭ്യ വര്‍ഷവും.യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റും,ജില്ലാ പഞ്ചായത്ത് അംഗവുമായ നജീബ് കാന്തപുരമാണ് മാധ്യമ പ്രവര്‍ത്തകനായ സിദ്ദീഖ് പന്നൂരിനെ ഫോണിലൂടെ അസഭ്യം പറഞ്ഞത്. 

നജീബിന്റെ ഭാര്യ താഹിറ പ്രധാനാധ്യാപികയായ കാന്തപുരം ഈസ്റ്റ് എ എം എല്‍ പി സ്‌കൂളില്‍ പി ടി എ ഭാരവാഹികളോട് ആലോചിക്കാതെ പ്രധാനാധ്യാപിക പി ടി എ ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കുന്നുവെന്നും ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ സിദ്ദീഖ് പന്നൂര്‍ പ്രധാനാധ്യാപിക താഹിറയെ ഫോണില്‍ വിളിച്ചിച്ചു. 

ഫോണ്‍ എടുക്കാതിരുന്ന താഹിറ തിരിച്ച് വിളിച്ചപ്പോള്‍ പി ടി എ യോഗം സംബന്ധിച്ച് അന്വേഷിച്ചു. എ ഇ ഒ ഓഫീസിലാണെന്നും പിന്നീട് വിളിക്കാമെന്നുമായിരുന്നു മറുപടി. വൈകിട്ട് താഹിറ നാല് തവണ വിളിച്ചതിനെ തുടര്‍ന്ന് സിദ്ദീഖ് തിരിച്ചു വിളിച്ചു. റിപ്പോര്‍ട്ടറുടെ പേരും വിവരങ്ങളും ചോദിച്ച ഉടനെ ഫോണ്‍ നജീബിന് കൈമാറി. നജീബ് കാന്തപുരമാണെന്ന് പരിചയപ്പെടുത്തിയ ശേഷം എന്താണ് കാര്യമെന്ന് ചോദിച്ചു. 

സ്‌കൂള്‍ പി ടി എ യുമായി ബന്ധപ്പെട്ട കാര്യം അന്വേഷിക്കാനാണ് വിളിച്ചതെന്ന് പറഞ്ഞപ്പോള്‍ ഒരു സ്‌കൂളിലെ ഒരു വിഷയും അന്താരാഷ്ട്ര വാര്‍ത്തയൊന്നും അല്ലെന്നായിരുന്നു മറുപടി. ഇത്തരം വിഷയങ്ങളില്‍ അനാവശ്യമായി ഇടപെടരുതെന്നും പറഞ്ഞു. വിശദീകരണം അറിയാനാണ് വിളിച്ചതെന്ന് പറഞ്ഞപ്പോള്‍ നീ പോടാ എന്നും എന്റെ ഭാര്യയെ വിളിക്കരുതെന്നും പറഞ്ഞു. 

സ്‌കൂളിന്റെ പ്രധാനാധ്യാപിക എന്ന നിലക്കാണ് വിളിച്ചതെന്ന് പറഞ്ഞപ്പോള്‍ ചെലക്കാതെ പോടാ എന്നായിരുന്നു മറുപടി. ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ യൂത്ത് ലീഗ് നേതാവിന്റെ സഭ്യതയില്ലാത്ത സംസാരം സോഷ്യല്‍ മീഡിയയില്‍ വയറലായതോടെ മാധ്യമ പ്രവര്‍ത്തകനെ കള്ളകേസില്‍ കുടുക്കാനും ശ്രമം നടക്കുന്നുണ്ട്.