പിൻസീറ്റിൽ ഹെൽമെറ്റും,സീറ്റ് ബെൽറ്റും നിര്‍ബന്ധം;നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ഡിജിപി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 19 July 2019

പിൻസീറ്റിൽ ഹെൽമെറ്റും,സീറ്റ് ബെൽറ്റും നിര്‍ബന്ധം;നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ഡിജിപി

തിരുവനന്തപുരം:ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റിൽ യാത്രചെയ്യുന്നവര്‍ ഹെൽമറ്റ് നിര്‍ബന്ധമായും ധരിക്കണമെന്നും,സീറ്റ് ബെൽറ്റ് ഉള്ള വാഹനങ്ങളിലെല്ലാം യാത്രക്കാര്‍ അത് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ഡിജിപിയുടെ നിര്‍ദ്ദേശം. 


സുപ്രീംകോടതിയുടെ വ്യക്തമായ ഉത്തരവുള്ള സാഹചര്യത്തിൽ അത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പൊലീസ് ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സര്‍ക്കുലര്‍ ഇറക്കി. 


സുപ്രീംകോടതി വിധി നടപ്പാക്കാനും അതിനായി ബോധവത്കരണം അടക്കമുള്ള പരിപാടികൾ സംഘടിപ്പിക്കാനും ജില്ലാ പൊലീസ് മേധാവികൾക്കും ഡിജിപി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

No comments:

Post a Comment

Post Bottom Ad

Nature