Trending

ജനാധിപത്യ മൂല്യംവളർത്തി മടവൂർ എ യു പി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

 മടവൂർ:മടവൂർ എ യു പി സ്കൂളിൽ നടന്ന സ്കൂൾ പാർലമെന്റ് തിരെഞ്ഞെടുപ്പ് വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധം വളർത്താൻ സഹായകമായി. ബാലറ്റ് പേപ്പർ സംവിധാനത്തിലൂടെയായിരുന്നു തെരെഞ്ഞെടുപ്പ് നടന്നത്.


പത്രികാ സമർപ്പണം ,സൂക്ഷമ പിശോധന, പത്രിക പിൻവലിക്കൽ ,ചിഹ്നം അനുവദിക്കൽ ,മീറ്റ് ദി കാൻഡിഡേറ്റ്,തെരെഞ്ഞെടുപ്പ് പ്രചരണം ,തെരെഞ്ഞെടുപ്പ് ഏജന്റുമാർ, ഉദ്യോഗസ്ഥർ, ബാലറ്റ് പേപ്പർ ,പോളിംഗ് ബൂത്ത് സംവിധാനിക്കൽ, ബാലറ്റ് പെട്ടി, വോട്ടെടുപ്പ്, ഫലപ്രഖ്യാപനം, സത്യപ്രതിക്ഞ തുടങ്ങിയവ നടന്നു. 


യഥാർത്ഥ തെരെഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങൾ ഉൾക്കൊണ്ട് നടന്ന തെരെഞ്ഞെടുപ്പ് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി.

സ്കൂൾ ലീഡറായി പുസ്തക ചിഹ്നത്തിൽ മത്സരിച്ച നൗഷിൻ റഹ്മാൻ ഡപ്യൂട്ടി ലീഡറായി ടെലിവിഷൻ ചിഹ്നത്തിൽ മത്സരിച്ച നുജൈമത്ത് സമ ,സൈക്കിൾചിഹ്നത്തിൽ മത്സരിച്ച സാരംഗ് ജിത്ത്  സ്കൂൾ ആട്സ് ക്ലബ് സെക്രട്ടറിയായും തെരെഞ്ഞെടുത്തു. 


വിജയികളെ സ്കൂൾ ഹെഡ്മാസ്റ്റർ എം അബ്ദുൽ അസീസ് മാസ്റ്റർ പിടിഎ പ്രസിഡന്റ് ടി കെ അബൂബക്കർ മാസ്റ്റർ, അഹ് മദ് ശബീർ എന്നിവർ അനുമോദിച്ചു. മുഹമ്മദ് ഫാറൂഖ്, കെ ടി ഷമീർ ,എം വിജയകുമാർ എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.സ്കൂൾ ലീഡർ നൗഷിൻ റഹ്മാൻ നന്ദി പറഞ്ഞു.
Previous Post Next Post
3/TECH/col-right