Trending

ഡ്രൈവര്‍ റാങ്ക് പട്ടികയിലുള്ളവര്‍ കളിവണ്ടി ഉരുട്ടി മാര്‍ച്ച് നടത്തുന്നു

കോഴിക്കോട്: ഡ്രൈവര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് കളിവണ്ടി ഉരുട്ടി വേറിട്ട സമരത്തിന് ഒരുങ്ങുകയാണ് റാങ്ക് ഹോള്‍ഡേര്‍സ്. 

ജില്ല എല്‍.ഡി.വി ഡ്രൈവര്‍ ഗ്രേഡ് 2(വിവിധ വകുപ്പ്) റാങ്ക് ഹോള്‍ഡേര്‍സ് അസോസിയേഷനാണ് സമരത്തിനൊരുങ്ങുന്നത്. 24 ന് കളിവണ്ടി ഉരുട്ടി എരഞ്ഞിപ്പാലത്ത്‌നിന്ന് മാര്‍ച്ച് ആരംഭിക്കും.





നൂറിലേറെ ഒഴിവുകള്‍ ഉണ്ടായിട്ടും 22 പേരെ മാത്രമാണ് നിയമിച്ചിട്ടുള്ളതെന്നാണ് ഇവരുടെ ആക്ഷേപം. റാങ്ക് പട്ടിക നിലവിലുള്ളപ്പോള്‍ താത്കാലിക ജീവനക്കാരെ നിയമിക്കുന്നതെന്തിനാണെന്നും ഇവര്‍ ചോദിക്കുന്നു.

 
ഇത്രത്തോളം ഒഴിവുകള്‍ ഉണ്ടായിട്ടും ആ ഒഴിവുകളില്‍ രാഷ്ട്രിയ പാര്‍ട്ടിക്കാരുടെ സ്വന്തക്കാരായ ആളുകളെ തല്‍ക്കാലിക നിയമനം നല്‍കുകയാണെന്നും ഇതുവഴി ലിസ്റ്റിലുള്ളവരുടെ നിയമനം നടത്താതെയിരിക്കുകയാണെന്നും ആരോപണമുണ്ട്. ഒന്നര വര്‍ഷം കൂടിയേ ലിസിറ്റിന് കാലാവധിയുള്ളൂ.

ഇനിയും നിയമനം നടത്തുന്നില്ലങ്കില്‍ ഇതും പ്രതീക്ഷിച്ച് നില്‍ക്കുന്നവര്‍ നിരാശരാകേണ്ടി വരുമെന്നും പലര്‍ക്കും എനി ഒരു പിഎസ്‌സി പരീക്ഷ എഴുതാന്‍ വയസ്സ് കഴിഞ്ഞിട്ടുണ്ടെന്നും റാങ്ക് ഹോള്‍ഡേഴ്‌സ് പറയുന്നു. 2017 ല്‍ റാങ്ക് പട്ടിക വന്നിട്ട് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും പത്ത് ശതമാനം പോലും നിയമനം നടക്കാത്ത സാഹചര്യത്തിലാണ് സമരം.
Previous Post Next Post
3/TECH/col-right