താമരശ്ശേരി:കൊടുവള്ളിയിലെ സിൽസില ജൂവലറി കവർച്ചക്കേസിൽ പിടിയിലായ മൂന്നു പ്രതികൾക്ക് താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീ ഷ്യൽ മജിസ്‌ട്രേട്ട് കോടതി (ഒന്ന്) തടവും പിഴയും ശിക്ഷവിധിച്ചു.
കേസിലെ ഒന്നും രണ്ടും പ്രതികളായ വെസ്റ്റ് ബം ഗാൾ മാൽഡ ജില്ലയിലെ ഗംഗാപ്രസാദ് കുട്ടുമണ് ഡൽടോള മുഹമ്മദ് അക്രു സമാൻ (29), ജാർ ഖണ്ഡ് ഉദുവ സഹെബ്ഗാങ് ഹരേരാംടോള വില്ലേജ് സ്വദേശി സുമരി ഹട്പാരയിൽ സപൻ രാജക് (31)എന്നിവരെ ഐ.പി.സി. 457 വകുപ്പുപ്രകാരവും 380 വകുപ്പു പ്രകാരവും 461 വകുപ്പുപ്രകാരവും രണ്ട് വർഷം വീതം തടവും പതിനായിരം രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചു.
മൂന്നാം പ്രതിയായ വെസ്റ്റ് ബംഗാൾ മാൽഡ ജില്ലയിലെ ഗംഗാപ്രസാദ് കുട്ടുമണ്ഡൽ ടോള മബൂദ് ഹൊസൈനെ (20) മൂന്നുവകുപ്പുക ളിലും ഓരോ വർഷം വീതം തടവും പതിനായിരം രൂപവീതം പിഴയടയ്ക്കാനും മജിസ്‌ട്രേറ്റ് ആൽഫ മമ്മായ് ശിക്ഷ വിധിച്ചു. മൂന്നുവകുപ്പുകളിലും വിധിച്ച ശിക്ഷ പ്രതികൾ ഒന്നിച്ചനുഭവിച്ചാൽ മതിയാകും.
കൊടുവള്ളി എം.പി.സി. ജങ്ഷനിൽ ഫിറോസ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള സിൽസില ജൂവലറിയിൽ 2018 മേയ് 17-ന് രാത്രിയാണ് കവർച്ചനടന്നത്. ജൂവലറിയിലെ സ്‌ട്രോങ് മുറി യിൽ സൂക്ഷിച്ച 2.432 കിലോ സ്വർണാഭരണ ങ്ങളും മൂന്ന് കിലോ വെള്ളി ആഭരണങ്ങളും ലക്ഷം രൂപയും നഷ്ടപ്പെട്ടിരുന്നു.ജൂവലറിയുടെ പിറകുവശത്തെ ഭിത്തിയിൽ ദ്വാരമുണ്ടാക്കി അകത്തുകടന്നാണ് കവർച്ച നടത്തിയത്.
കേസന്വേഷിച്ച കൊടുവള്ളി സി.ഐ. ചന്ദ്രമോ ഹനന്റെ നേതൃത്വത്തിലുള്ള പോലീസ് ബംഗാൾ, ജാർഖണ്ഡ് സ്വദേശികളായ ഏഴുപേരെ പ്രതിചേ ർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഒന്നാം പ്രതി മുഹമ്മദ് അക്രു സമാനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് മറ്റ് രണ്ടുപേർ പിടിയിലായത്.
നാലുപേരെ അറസ്റ്റ് ചെയ്യാൻ ഇപ്പോഴും പോലീസിനായിട്ടില്ല.നഷ്ടപ്പെട്ട ആഭരണങ്ങളും പണവും വീണ്ടെടുക്കാനും കഴിഞ്ഞിട്ടില്ല. പിടിയിലായവരിൽ നിന്ന് 44.36 ഗ്രാം സ്വർണാഭരണം മാത്രമാണ് വീണ്ടെടുത്തത്.
അറസ്റ്റിലായ മൂന്നു പ്രതികൾക്കും ജാമ്യം ലഭിച്ചിരുന്നില്ല.2018 സെപ്റ്റംബർ കേസിൽ വാദം തുടങ്ങി.പ്രോസിക്യൂഷനുവേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ സുജയാ സുധാകരൻ ഹാജരായി.
കേസിലെ ഒന്നും രണ്ടും പ്രതികളായ വെസ്റ്റ് ബം ഗാൾ മാൽഡ ജില്ലയിലെ ഗംഗാപ്രസാദ് കുട്ടുമണ് ഡൽടോള മുഹമ്മദ് അക്രു സമാൻ (29), ജാർ ഖണ്ഡ് ഉദുവ സഹെബ്ഗാങ് ഹരേരാംടോള വില്ലേജ് സ്വദേശി സുമരി ഹട്പാരയിൽ സപൻ രാജക് (31)എന്നിവരെ ഐ.പി.സി. 457 വകുപ്പുപ്രകാരവും 380 വകുപ്പു പ്രകാരവും 461 വകുപ്പുപ്രകാരവും രണ്ട് വർഷം വീതം തടവും പതിനായിരം രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചു.
![]() |
ഫയൽ ചിത്രം |

Tags:
KODUVALLY