മുജാഹിദ് നേതാവ് കെ.കെ സക്കരിയ്യ സ്വലാ ഹി വാഹനാപകടത്തില്‍ മരിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 14 July 2019

മുജാഹിദ് നേതാവ് കെ.കെ സക്കരിയ്യ സ്വലാ ഹി വാഹനാപകടത്തില്‍ മരിച്ചു

തലശ്ശേരി:കേരള നദ്വത്തുല്‍ മുജാഹിദീന്‍ മുന്‍ നേതാവും ഫത്വ ബോര്‍ഡ് മുന്‍ അംഗവും, സലഫി പണ്ഡിതനുമായ സകരിയ്യാ സ്വലാഹി അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തലശേരി മനേക്കരയിലായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ ബസിടിക്കുക യായിരുന്നു.


ഉടൻ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം എടത്തനാട്ടുകര സ്വദേശിയാണ്. 20 വർഷമായി കടവത്തൂർ ഇരഞ്ഞിൻ കീഴിൽ മംഗലശ്ശേരിയിലാണ് താമസം.

മുജാഹിദ് നേതാവും മത പ്രഭാഷകനും ഐ. എസ് .എം മുൻ സംസ്ഥാന വൈസ് പ്രസിഡന്റും, കടവത്തൂർ എൻ.ഐ.എ കോളജ് മുൻ അധ്യാപകനുമായിരുന്നു.

മയ്യിത്ത് നിമസ്ക്കാരം ഇന്ന് രാത്രി 10 മണിക്ക് കടവത്തൂർ എരിഞ്ഞിൻ കീഴിൽ ജുമാ മസ്ജിദിൽ

No comments:

Post a Comment

Post Bottom Ad

Nature