Trending

കേരളത്തിന് ഒരു കോടി ദിർഹത്തിന്റെ സഹായവുമായി:റെഡ് ക്രെസന്റ്

ദുബായ്:കേരളത്തിന്റെ പ്രളയ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി എമിറേറ്റ്സ് റെഡ് ക്രസന്റ് (ഇ.ആർ.സി.). 

ഇതുപ്രകാരം കേരളത്തിന് ഒരു കോടി ദിർഹത്തിന്റെ സഹായം പ്രഖ്യാപിച്ചു.പുതിയ വീടുകൾ നിർമിക്കാനും മെറ്റേണിറ്റി സെന്റർ നിർമിക്കാനുമാണ് ഈ തുക വിനിയോഗിക്കുക. 


കേരളത്തിലെ പുനർനിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് ഇ.ആർ.സി. ചെയർമാൻ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന് യു.എ.ഇ. സംഘംവിശദീകരിച്ച് കൊടുത്തു.

കേരളത്തിലെ യു.എ.ഇ. കോൺസുലേറ്റാണ് കേരള ഗവൺമെന്റുമായി സഹകരിച്ച് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്.
Previous Post Next Post
3/TECH/col-right