Trending

ജൈവ അടുക്കളത്തോട്ട പദ്ധതിയുമായി:മടവൂർ എ യു പി സ്കൂൾ

മടവൂർ: ഓണത്തിന്  ഒരു മുറം ജൈവ പച്ചക്കറികൾ എന്ന ലക്ഷ്യത്തോടെ മടവൂർ എ യു പി സ്കൂൾ കാർഷിക ക്ലബിന്റെ നേതൃത്തിൽ വിത്ത് വിതരണം നടത്തി. 


വിഷ രഹിതവും ജൈവ വളങ്ങൾ ഉപയോഗിച്ചും   സ്വാദിഷ് ടമായ ഭക്ഷണ വിഭവങ്ങൾ സ്വന്തം വിട്ടുമുറ്റത്ത് ഉൽപ്പാദിപ്പിക്കുക, യുവ തലമുറയെ കാർഷിക മേഖലയെ പങ്കാളിയാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീട്ടിലും അമ്മമാരുടെ സഹകരണത്തോടെ ജൈവ  അടുക്കളത്തോട്ടം നിർമ്മിക്കുകയാണ്. 

ഏറ്റവും നല്ല അടുക്കളത്തോട്ടത്തിന് 'മികച്ച കുട്ടി കർഷകൻ ' അവാർഡ് കാർഷിക ക്ലബ് നൽകും. സ്കൂൾ ഹെഡ്മാസ്റ്റർ എം അബുൽ അസീസ് മാസ്റ്റർ വിത്ത് വിതരണം ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് മെമ്പർ വി ഷക്കീല ടീച്ചർ മുഖ്യാതിയായിരുന്നു. നൗഷാദ് ,റഈസ് ,ശമീർ കെ ടി ,അശ്വിൻ ഷരത്ത് എന്നിവർ സംസാരിച്ചു. 

കാർഷിക ക്ലബ് കൺവീനർ ഹുസൈൻ കുട്ടി സ്വാഗതവും കെ ഫാറൂഖ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right