ഗാഥയുടെ എൽ എസ് എസ് ടാലന്റ് സെർച്ച് എക്സാം വിദ്യാർത്ഥികളുടെ നിറഞ്ഞ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
പൂനൂർ: എൽ എസ് എസ് പൊതു പരീക്ഷ മാതൃകയിൽ നാലാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് വേണ്ടി ഗാഥാ കോളേജ് നടത്തിയ പരീക്ഷ വിവിധ സ്കൂളിലെ കുട്ടികൾക്ക് വേറിട്ട അനുഭവമായി.
വിദ്യാഭ്യാസ മേഖലയിൽ 38 വർഷത്തെ പാരമ്പര്യമുള്ള ഗാഥ കോളേജിന്റെ ഈ ചുവടുവെപ്പ് രക്ഷിതാക്കളും നാട്ടുകാരും അവരുടെ സാന്നിധ്യംകൊണ്ട് മികവുറ്റതാക്കി.