Trending

കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി മരിച്ചു

ബാലുശ്ശേരി:കുന്നക്കൊടി സ്വദേശി മേലേടത്ത് അജീഷാണ് മരിച്ചത്. അയൽവാസിയുടെ പുരയിടത്തിലെ കിണർ വൃത്തിയാക്കുന്നതിനിടയിലായിരുന്നു അപകടം.

 കിണറ്റിലെ ചെളി നീക്കിയ ശേഷം മുകളിലേക്ക് കയറുന്നതിനിടെ മണ്ണിടിഞ്ഞ് താഴെ പതിക്കുകയായിരുന്നു.വ്യാഴാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം. 

നരിക്കുനിയിൽ നിന്നും ഫയർ ഫോഴ്സ് എത്തി പരിക്കേറ്റ അജിഷിനെ പുറത്തെടുക്കത് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് അജീഷിന്റെ കുടുംബം.


യുവാവിന്റെ മരണം: ബാലുശ്ശേരിയിൽ അഗ്നിരക്ഷാകേന്ദ്രം വേണമെന്ന ആവശ്യം ശക്തമാവുന്നു
 

ബാലുശ്ശേരി: കുന്നക്കൊടിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് യുവാവ് മരണപ്പെട്ടതോടെ ബാലുശ്ശേരിയിൽ അഗ്നിരക്ഷാകേന്ദ്രം വേണമെന്ന ആവശ്യം ശക്തമാവുന്നു. അയൽവീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് അപകടത്തിൽപ്പെട്ട കുന്നക്കൊടി മേലേടത്തെ അജീഷിനെ നരിക്കുനിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് കിണറ്റിൽനിന്ന് പുറത്തെടുത്തത്. മൊടക്കല്ലൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബാലുശ്ശേരിയിൽ അഗ്നിരക്ഷാകേന്ദ്രമുണ്ടായിരുന്നെങ്കിൽ കുറച്ചുസമയം നേരത്തേ യുവാവിനെ ആശുപത്രിയിലെത്തിക്കാമായിരുന്നു.

അത്യാവശ്യസാഹചര്യങ്ങളിൽ നരിക്കുനി, പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളിലെ അഗ്നിരക്ഷാകേന്ദ്രങ്ങളെയാണ് ബാലുശ്ശേരിക്കാർ ആശ്രയിക്കുന്നത്. ബാലുശ്ശേരിയിൽ കേന്ദ്രം തുടങ്ങുന്നതിനായി പുരുഷൻ കടലുണ്ടി എം.എൽ.എ.യുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകിയിരുന്നു. 


ഇതുസംബന്ധിച്ച് ഇത്തവണ എം.എൽ.എ. നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. അഗ്നിരക്ഷാകേന്ദ്രം ആരംഭിക്കുന്നതിനായി പനങ്ങാട് ഗ്രാമപ്പഞ്ചായത്തിന്റെ അധീനതയിലുള്ള മരപ്പാലം അങ്കണവാടിക്ക് സമീപം 50 സെന്റ് സ്ഥലം നൽകാമെന്ന് പഞ്ചായത്ത് അധികാരികൾ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടിനൽകിയിരുന്നു.
Previous Post Next Post
3/TECH/col-right