കൊടുവളളിയിൽ വ്യാജ ചാരായ നിർമാണ യൂണിറ്റ് എക്‌സൈസ് പിടികൂടി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 5 July 2019

കൊടുവളളിയിൽ വ്യാജ ചാരായ നിർമാണ യൂണിറ്റ് എക്‌സൈസ് പിടികൂടി

കൊടുവളളി:കൊടുവള്ളിയിൽ വ്യാജ ചാരായ നിർമാണ യൂണിറ്റ് എക്‌സൈസ് പിടികൂടി.സൗത്ത് കൊടുവള്ളി ആചിപ്പോയിൽ ചന്ദ്രന്റെ തറവാട്ടു വീട്ടിലാണ് ചാരായ നിർമാണ യൂണിറ്റ് പ്രവർ ത്തിക്കുന്നത്.

200 ലിറ്ററോളം ചാരായവും നൂറുകണക്കിന് കുപ്പി ഉള്‍പ്പെടെയുള്ള വസ്തുക്കളും എക്‌സൈസ് കണ്ടെടുത്തു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ വി ആര്‍ അനില്‍കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ മുരളീധരന്‍, റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ പി പി വേണു, ഇന്‍സ്‌പെക്ടര്‍ സി അബു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ചാരായ നിര്‍മാണ യൂണിറ്റ് കണ്ടെത്തിയത്.സൗത്ത് കൊടുവള്ളി ആചിപ്പോയില്‍ ചന്ദ്രന്റെ ആടംഭര വീട്ടില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് ലിറ്റര്‍ ചാരായം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചന്ദ്രനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ആള്‍താമസമില്ലാത്ത തറവാട് വീട് കേന്ദ്രീകരിച്ചുള്ള ചാരായ നിര്‍മാണ യൂണിറ്റ് സംബന്ധിച്ച വിവരം ലഭിച്ചത്.

തറവാട് വീട്ടിലും പറമ്പിലുമായി ചാക്കില്‍ കെട്ടിയും അല്ലാതെയും ഒളിപ്പിച്ച ഇരുനൂറ് ലിറ്ററോളം ചാരായം എക്‌സൈസ് കണ്ടെടുത്തു. സീല്‍ ചെയ്ത കുപ്പികളിലും കന്നാസുകളിലുമാണ് ചാരായം സൂക്ഷിച്ചിരുന്നത്. വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സമീപത്തെ വീടുകളിലെല്ലാം ആള്‍താമസം ഉണ്ടെങ്കിലും വന്‍തോതിലുള്ള ചാരായ നിര്‍മാണം സംബന്ധിച്ച് ആരും പരാതിപ്പെട്ടിരുന്നില്ല. റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്റെ സഹോദരനാണ് പിടിയിലായ ചന്ദ്രന്‍. പകല്‍ സമയത്ത് പെയിന്റിംഗ് ജോലിക്ക് പോവുന്ന ചന്ദ്രന് തനിച്ച് ഇത്തരത്തിലുള്ള ബോട്ടിലിംഗ് പ്ലാന്റ് നടത്താന്‍ കഴിയില്ലെന്നാണ് എക്‌സൈസ് വിഷ്വസിക്കുന്നത്.


വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ ആരംഭിച്ച പരിശോധന വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അവസാനിച്ചത്. പ്രതിയെ വീണ്ടും സ്ഥലത്തെത്തിച്ച് പരിശോധന നടത്തുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature