എളേറ്റിൽ:UN ന്റെ കീഴിൽ പ്രവർത്തിക്കുന്ന World Federation of the Deaf (WFD) യുടെ പതിനെട്ടാം വേൾഡ് കോൺഗ്രസ്സിൽ പങ്കെടുക്കുന്നതിന്  എളേറ്റിൽ ചളിക്കോട് സ്വദേശിയായ യൂസുഫിന് ഔദ്യോഗിക ക്ഷണം ലഭിച്ചു.


നാല് വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ഈ കോണ്ഗ്രസ്സിലേക്കു ഇന്ത്യയിൽ നിന്നും രണ്ട് പേർക്ക് മാത്രമാണ് ഔദ്യാഗിക ക്ഷണം ലഭിക്കുക. 

ഒരു മലയാളി ഇതാദ്യമായാണ് വേൾ ഡ് കോണ്ഗ്രെസ്സിൽ പങ്കെടുക്കുന്നത് ജൂലായിൽ ഫ്രാൻസിലെ  പാരീസിൽ ആണ് കോൺഗ്രസ്സ് നടക്കുന്നത്.

ഗ്രാമ വികസന വകുപ്പിൽ ഉദ്യോസ്ഥനായ യൂസുഫ് 2018 ലെ മികച്ച സർക്കാർ ജീവനക്കാരനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരത്തിനും അർഹനായിരുന്നു.