താമരശ്ശേരി: എസ് എസ് എഫ് താമരശ്ശേരി ഡിവിഷന്‍ സാഹിത്യോത്സവ് 2019 ന് കട്ടിപ്പാറ സെക്ട്ടറിലെ കരിഞ്ചോല ആഥിത്യമരുളും.

2019 ഓഗസ്റ്റ്  03,04 തിയ്യതികളില്‍ നടക്കുന്ന മത്സരങ്ങളില്‍ ബ്ലോക്ക്, യൂണിറ്റ്, സെക്ടര്‍ മത്സരങ്ങളില്‍ വിജയികളായ ഡിവിഷന്‍  പരിധിയിലെ വിവിധ ക്യാമ്പസുകളിലെ അഞ്ഞൂറോളം കലാപ്രതിഭകള്‍  ഒമ്പത് വേദികളില്‍ ഏഴ് വിഭാഗങ്ങളിലായി 104 മത്സരയിനങ്ങളില്‍  മാറ്റുരക്കും. 


പരിപാടിയുടെ വിജയത്തിനായി  കരിഞ്ചോല യൂത്ത് സ്‌ക്വയറില്‍ വെച്ച് രൂപീകരികരിച്ച സ്വാഗതസംഘം യോഗം ഡിവിഷന്‍ പ്രസിഡന്റ് ശാഹിദ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ കേരള മുസ്‌ലിം ജമാഅത്ത് താമരശ്ശേരി സോണ്‍ ജന. സെക്രട്ടറി ബി സി ലുഖ്മാന്‍ ഹാജി ഉദ്ഘാടനം ചെയ്തു. 

എസ് വൈ എസ് താമരശ്ശേരി സോണ്‍ പ്രസിഡന്റ് സാബിത്ത് അബ്ദുള്ള സഖാഫി വിശയാവതരണം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് താമരശ്ശേരി സോണ്‍ പ്രസിഡന്റ് അന്‍വര്‍ സഖാഫി വി ഒ ടി സ്വാഗതസംഘം പ്രഖ്യാപിച്ചു.

ഹാരിസ് മുസ്‌ലിയാര്‍ കയ്യൊടിയന്‍പാറ, ബാസിത്ത്  കട്ടിപ്പാറ, രിസാല്‍ കട്ടിപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.

സ്വാഗത സംഘം:

ചെയര്‍മാന്‍ : റഹീം സഖാഫി വി.ഒ.ടി
ജന. കണ്‍വീനര്‍ : രിസാല്‍ കട്ടിപ്പാറ
ഫിനാന്‍സ് :എ.പി സെെനുല്‍ ആബിദ് വി.ഒ.ടി
വെെസ് ചെയര്‍മാന്‍ :കെ.സലാം, പി.വി നാസര്‍, വി.പി സിറാജ്
ജോ. കണ്‍വീനര്‍ :സി.പി നാസര്‍ , അനസ് മൊകായി , റഹീം കട്ടിപ്പാറ, ഷമീര്‍ സഖാഫി  തേക്കുംതോട്ടം.

കണ്‍വെന്‍ഷില്‍ ഹംസ എലോക്കര സ്വാഗതവും ഇബ്രാഹീം പാലക്കല്‍ നന്ദിയും പറഞ്ഞു.