Trending

പൂനൂര്‍‌ Govt.HSS ല്‍ അധ്യാപകരുടെ മക്കള്‍:പി.ടി.സിറാജുദ്ധീൻ മാസ്റ്റർ എഴുതുന്നു

പൂനൂര്‍‌:പൂനൂര്‍‌ ഹൈസ്ക്കൂളില്‍ ഇന്നലെ നടന്ന ക്ലാസ്സ് പി.ടി.എ യോഗത്തില്‍ പ്രിയങ്കരനായ ലത്തീഫ് മലോറം ചാര്‍ജ്ജ് വഹിക്കുന്ന 8G ക്ലാസ്സില്‍ പങ്കെടുത്തപ്പോള്‍ വളരെ അഭിമാനം തോന്നി. ഡബ്ള്‍ റോളിലായിരുന്നു എന്റെ സ്ഥാനം.


ഈ സ്ക്കൂളിലെ അധ്യാപകന്‍ എന്നതിലുപരി എന്റെ മകള്‍ ഫാത്തിമ നൗറിന്റെ ക്ലാസ്സിലെ രക്ഷിതാവ് എന്ന നിലയിലും കൂടിയായിരുന്നു എന്റെ പങ്കാളിത്തം. പത്ര, വാര്‍ത്താ മാധ്യമങ്ങളിലും വാട്സ്ആപ്പ്, ഫേസ് ബുക്ക് തുടങ്ങി സോഷ്യല്‍ മീഡിയകളിലും അധ്യാപകര്‍ പൊതുവിദ്യാലയങ്ങളില്‍ മക്കളെ അയയ്ക്കുന്നില്ല എന്ന വിമര്‍ശനത്തിന് ഒരു അപവാദമാണ് ഞങ്ങളുടെ സ്ക്കൂളിലെ അധ്യാപകരുടെ സ്ഥിതി.

ഒൻപത് അധ്യാപകരുടെ മക്കളാണ് ഇപ്പോള്‍ അവിടെ പഠിച്ചു കൊണ്ടിരിക്കുന്നത്. ഇതേ ക്ലാസ്സില്‍ തന്നെ ജാഫര്‍ സാറിന്റെ മകന്‍ മുഹമ്മദ് മഹ്താബ് എ.പി, 9Eയില്‍ അജയന്‍സാറിന്റെ മകന്‍ അഭിരാം ടി.പി, 10Aയില്‍ സജ്ന ടീച്ചറുടെ മകന്‍ അര്‍ഷക് അലി, 10Bയില്‍ ഇവി അബ്ബാസ് സാറിന്റെ മകന്‍ സനാബില്‍ ഇ.വി.യും ഷനീഫ ടീച്ചറുടെ മകന്‍ മുഹമ്മദ് ഫുആദ് സി.എംമും, 10Cയില്‍ ടി.പി ബഷീര്‍ സാറിന്റെ മകന്‍ മുഹമ്മദ് ജസീല്‍ ടി.പിയും പ്ലസ് വണ്ണില്‍  എവി മുഹമ്മദ് സാറിന്റെ മകള്‍ ഫാത്തിമ സജ ഇ.വിയും പ്ലസ് ടുവില്‍ ഹെലന്‍ ടീച്ചറുടെ മകന്‍ ബില്‍ ഷറോണും പഠിക്കുന്നുണ്ട്.

ഇ വി അബ്ബാസ് സാറിന്റെയും എവി മുഹമ്മദ് സാറിന്റെയും വി. അബ്ദുല്‍ സലീം സാറിന്റെയും എം.അഷ്റഫ് സാറിന്റെയും, എകെ ഇക്ബാല്‍ സാറിന്റെയും എന്‍.പി. അബ്ബാസ് സാറിന്റെയും ഓഫീസ് അസിസ്റ്റന്റ് നാസർക്കയുടെയും കരീം മാസ്റ്ററുടെയും മക്കള്‍ ഇവിടെ തന്നെയാണ് പഠിച്ചത്.

മികവു കോണ്ട് മത്സരിക്കുകയാണ് പൂനൂരിലെ അധ്യാപപകര്‍ എന്നും കാണിക്കുന്ന മാതൃക. വിട്ടു വീഴ്ചയില്ലാത്ത കൃത്യനിഷ്ഠയും അടങ്ങിയിരിക്കാത്ത പ്രവര്‍ത്തന സജ്ജതയും വലിയ വിജയങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഈ വര്‍ഷം നൂറു ശതമാനം നേടി സംസ്ഥാനത്ത് മൂന്നാം സ്ഥാനത്ത് എത്തിയതും ഇതിനാല്‍ തന്നെ.

ഞങ്ങളിലധികവും ഈ നാട്ടുകാരേ അല്ല എന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്. സ്വന്തം മക്കളെ സ്വന്തം സ്ക്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ മടികാണിക്കാത്ത അധ്യാകര്‍ പൊതുജനങ്ങള്‍ക്ക് മാതൃകയാണ്.
Previous Post Next Post
3/TECH/col-right