പൂനൂർ ഗാഥ കോളേജിൽ വിജയോത്സവം. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 22 June 2019

പൂനൂർ ഗാഥ കോളേജിൽ വിജയോത്സവം.

പൂനൂർ : പൂനൂർ ഗാഥ കോളേജിൽ ഡിഗ്രി, പ്ലസ് ടു പരീക്ഷകളിലെ മികച്ച വിജയികൾക്ക് അവാർഡ് വിതരണവും സന്നദ്ധ സംഘടനകൾക്ക് ധനസഹായ സമർപ്പണവും നടത്തി.പൂനൂർ വ്യാപാര ഭവനിൽ നടന്ന ചടങ്ങ് ഡോ.സയ്യിദ് അബ്ദുസ്സബൂർ തങ്ങൾ അവേലത്ത് ഉദ്ഘാടനം ചെയ്തു.പ്രശസ്ത സിനിമാ മേക്കപ്പ് ആർട്ടിസ്റ്റും പൂർവ്വ വിദ്യാർത്ഥിയുമായ റോഷൻ. എൻ.ജി മുഖ്യാതിഥിയായി സംബന്ധിച്ചു.വിദ്യാർത്ഥികളുമായി സംവദിച്ച റോഷന് മാനേജർ യു.കെ.ബാവ മാസ്റ്റർ ഉപഹാരം നൽകി ആദരിച്ചു.

പ്രിൻസിപ്പാൾ കെ. നിസാർ അധ്യക്ഷത വഹിച്ചു.ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.ബിനോയ്, താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിധീഷ് കല്ലുള്ളതോട് എന്നിവർ ഉന്നത വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.

പെയിൻ ആൻറ് പാലിയേറ്റീവ് ധനസഹായം വി.പി.അബ്ദുൾ ജബ്ബാർ കെ.കെ.അബൂബക്കർ മാസ്റ്റർക്ക് നൽകി.സി.എച്ച്.സെന്ററിനുള്ള ധനസഹായം സി.പി.മുഹമ്മത് മാസ്റ്റർ സി.പി.കരീം മാസ്റ്റർക്ക് കൈമാറി.
 

എ.കെ.ഗോപാലൻ, ടി.പി. ജയചന്ദ്രൻ , സി.കെ.അസീസ് ഹാജി, എം.കെ.ഗിരിജ, ദിനേശ് പുതുശ്ശേരി, ബാബു പുതുവാണ്ടി പ്രസംഗിച്ചു.

സ്റ്റാഫ് സിക്രട്ടറി ഗിരീഷ് തേവള്ളി സ്വാഗതവും ടി.കെ.ശ്രീജിത്ത് നന്ദിയും പറഞ്ഞു.No comments:

Post a Comment

Post Bottom Ad

Nature