സൗദിയിൽ ആംബുലൻസ് മറിഞ്ഞ് മുക്കം സ്വദേശി മരണപ്പെട്ടു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 21 June 2019

സൗദിയിൽ ആംബുലൻസ് മറിഞ്ഞ് മുക്കം സ്വദേശി മരണപ്പെട്ടു

ദമാം:സൗദിയിൽ ആംബുലൻസ് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. മുക്കം ചെറുവാടി സ്വദേശി അബ്ദുൽ മുനീഫാണ് (29) മരിച്ചത്. 

ഹഫറൽ ബാത്തിനിൽനിന്ന് ദമാം എയർപോർട്ടിലേക്ക് എംബാം ചെയ്ത മൃതദേഹങ്ങളുമായി പോയ ആംബുലൻസാണ് ടയർ പൊട്ടി മറിഞ്ഞത്. കാർഗോ കമ്പനി ജീവനക്കാരനായ മുനീഫാണ് ആംബുലൻസ് ഓടിച്ചിരുന്നത്. ദമാം റോഡിൽ കർയത്തുൽ ഉലയ്യ സറ്റേഷൻ പരിധിയിലാണ് അപകടം. 


പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യക്കാരുടെ മൃതദേഹങ്ങളാണ് ആംബുലൻസിലുണ്ടായിരുന്നത്. വാഹനത്തിന്റെ മുൻവശത്തെ ടയർ പൊട്ടിയാണ് അപകടം. 

കളത്തിൽ അബ്ദുവിന്റെ മകനാണ് മരിച്ച മുനീഫ്.ഭാര്യ: സീനു. മൂന്ന് മാസം പ്രായമായ പെൺകുട്ടിയുണ്ട്. നടപടിക്രമങ്ങൾക്ക് സാമൂഹ്യപ്രവർത്തകരായ നാസ് വക്കം, ജാഫർ കൊണ്ടോട്ടി എന്നിവർ നേതൃത്വം നൽകുന്നു.

No comments:

Post a Comment

Post Bottom Ad

Nature