പൂനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഹരിത വിദ്യാലയം പദ്ധതി. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 18 June 2019

പൂനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഹരിത വിദ്യാലയം പദ്ധതി.

പൂനൂർ:പൂനൂർ ഗവ.ഹയർ സെക്കൻററി സ്കൂളിലെ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായി ജൈവ വൈവിധ്യോദ്യാനം  നിർമ്മിച്ചു. 

പി.ടി.എ പ്രസിഡന്റ് എൻ.അജിത്കുമാർ, ഹെഡ്മിസ്ട്രസ്സ് ഡെയ്സി സിറിയക് എന്നിവർ   ചേർന്ന് മരത്തൈ നട്ട് കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഇ.വി അബ്ബാസ്, എ.പി ജാഫർ സാദിഖ്‌, അബ്ദുൽ കരീം, സിറാജുദ്ധീൻ പന്നിക്കോട്ടൂർ,കെ അബ്ദുൽ ലത്തീഫ്, കെ റീഷ്ന, കെ മുബീന തുടങ്ങിയവർ സംസാരിച്ചു. 


സ്കൗട്ട് മാസ്റ്റർ വി.എച്ച് അബ്ദുൾ സലാം, ഗൈഡ് ക്യാപ്റ്റൻ കെ സരിമ, ട്രൂപ്പ് ലീഡർ ടി.പി അഭിരാം, കമ്പനി ലീഡർ ഗോപിക എന്നിവർ നേതൃത്വം നൽകി.ഔഷധ സസ്യങ്ങൾ, ഫലവൃക്ഷങ്ങൾ, പൂച്ചെടികൾ എന്നിവയാണ് പാർക്കിൽ ക്രമീകരിച്ചത്.

No comments:

Post a Comment

Post Bottom Ad

Nature