പൂനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ റാഗി ങ്ങ്:സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 18 June 2019

പൂനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ റാഗി ങ്ങ്:സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതി

പൂനൂര്‍:പൂനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഈ വര്‍ഷം പ്ലസ് വൺ പ്രവേശനം നേടിയ  വിദ്യാര്‍ത്ഥിയെ അധ്യാപിക യുടെ മുന്നില്‍ വെച്ച് സീനിയിര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായ റാഗിങ്ങിനിരയാക്കി. പുതുപ്പാടി അടി വാരം സ്വദേശി മുഹമ്മദ് അസ്‌നാദാണ് റാഗിങ്ങി നിരയായത്.


ധരിച്ച പാന്റിന് നീളം കൂടുതലാ യതിനാല്‍ മടക്കി വെച്ചിരുന്നുവെന്നും ഇത് അഴിക്കണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയായി രുന്നുവെന്നും അസ്‌നാദ് പറയുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അസ്‌നാദിനെ കാത്തിരിക്കുന്നത് കണ്ട അധ്യാപിക സ്‌കൂള്‍ കവാടം വരെ അനുഗമിച്ചെങ്കിലും അധ്യാപികയുടെ മുന്നില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. 

സ്‌കൂളി ല്‍ തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായി അസ്‌നാദ് പറഞ്ഞു. മര്‍ദ്ദനമേറ്റ അസ്‌നാദ് അധ്യാപകരുടെ സഹായ ത്തോടെ ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. 

റാഗിങ്ങ് സംബന്ധിച്ച പരാതി ബാലുശ്ശേരി പോലീസിന് കൈമാറിയതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.അധ്യാപികയുടെ മുന്നില്‍ വെച്ചുണ്ടായ അക്രമം സ്‌കൂളിന്റെ അച്ചടക്കത്തെ ബാധിക്കുമെന്നതിനാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

No comments:

Post a Comment

Post Bottom Ad

Nature