Trending

എമിറേറ്റ്സ് എയർലൈൻസ്:കരിപ്പൂരിലേക്ക് വീണ്ടും ചിറകു വിടർത്തുന്നു

ദുബായ്:കരിപ്പൂരിൽ നാലു വർഷം മുമ്പ് വിമാനത്താവള റൺവേ വികസനവുമായി ബന്ധപപെട്ട്  സർവീസ് നിർത്തിയ എമിറേറ്റ്സ് എയർലൈൻസിന്റെ സർവീസ് പുനരാരംഭിക്കുന്നു.


ഇതു സംബന്ധിച്ച എമിറേറ്റിസിൻ്റെ എയ്റോ പൊളിറ്റിക്കൽ ആന്റ് ഇൻഡസ്ട്രി കാര്യ വകുപ്പ് സീനിയർ വൈസ് പ്രസിഡന്റ് സാലം ഉബൈദുള്ള, സീനിയർ മാനേജർ അഹമ്മദ് അൽ കാമിസ് എന്നിവർ ,ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരന് മായി കൂടികാഴ്ച നടത്തി.

യു എ.ഇ യിൽ നടത്തിയ കൂടികാഴ്ചയിൽ മന്ത്രിയോടൊപ്പം ഡോ.ആസാദ് മൂപ്പൻ, ഐ ബി പി സി ചെയർമാൻ സുരേഷ് കുമാർ, ജയിംസ് മാത്യു, പി.കെ അൻവർനഹ എന്നിവരും ഉണ്ടായിരുന്നു.

റൺവേ പൂർത്തിയാക്കിയെങ്കിലും എമിറേറ്റ്സ് ഇന്ത്യയിലേക്ക് അനുവദിച്ച സീറ്റുകൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകിയതിനാലാണ് കരിപ്പൂരിലേക്കുള്ള സർവീസ് തുടർന്ന് നടത്താതിരുന്നത്.

ഈ കൂടിക്കാഴ്ചയിൽ പ്രശ്ന പരിഹാരമായാൽ അത് യു എ ഇ  പ്രവാസികൾക്ക് അനുഗ്രഹമാകും.

ഇന്ത്യൻ സിവിൽ ഏവിയേഷൻ വിഭാഗം പുനർവിന്യാസത്തിലൂടെ അധികമായി  ആഴ്ചയിൽ 2500 സീറ്റുകൾ ലഭ്യമാക്കിയാൽ ഇ സിസണിൽ തന്നെ സർവീസ് പുനരാരംഭിക്കാനുള്ള എമിറേറ്റിസിൻ്റെ സന്നദ്ധത ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു.DGCA യെമായി ഈ വിഷയും എത്രയും വേഗത്തിൽ ബന്ധപ്പെട്ട് വേണ്ട നടപടി സ്വികരിക്കുമെന്ന് മന്ത്രി സംഘത്തെ അറിയിച്ചു.


എമിറേറ്റ്‌സും ഫ്ലൈ ദുബായും എയർ അറേബ്യയുമടക്കമുള്ള വിമാനങ്ങള്‍ കണ്ണൂരിലേക്ക് പറക്കാന്‍ കാത്തുനില്‍ക്കുന്നു.

കണ്ണൂര്‍: കണ്ണൂരില്‍ അന്താരാഷ്ട്രാ വിമാനത്താവളം എന്ന കേരളത്തിന്‍റെ സ്വപ്നം പൂവണിഞ്ഞിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. ആഭ്യന്തര വിമാനങ്ങള്‍ കണ്ണൂരില്‍ പറന്നിറങ്ങുന്നുണ്ടെങ്കിലും വിദേശ വിമാനത്തിന്‍റെ ചക്രം പതിയാനുള്ള ഭാഗ്യം ഇതുവരെയും സാധ്യമായില്ല. 

വിദേശ വിമാനകമ്പനികള്‍ക്ക് കണ്ണൂരില്‍ പറന്നിറങ്ങണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിക്കണം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനസര്‍ക്കാരും വിമാനത്താവള അധികൃതരും ഊര്‍ജിതമാക്കിയിട്ടുണ്ട്.

അതിനിടയിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ അനന്തമായ സാധ്യതകള്‍ പങ്കുവച്ച് കിയാല്‍ എംഡി വി തുളസീദാസ് രംഗത്തെത്തിയത്. ഗൾഫ് മേഖലയിൽ നിന്നുള്ള എല്ലാ വിമാനക്കമ്പനികളും കണ്ണൂരിലേക്കുള്ള വിമാന സര്‍വ്വീസിന് തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ്, എയർ അറേബ്യ, എത്തിഹാദ്, ഒമാൻ എയർ, ഖത്തർ എയർവേയ്‌സ്, സൗദിയ, കുവൈറ്റ് എയർവേയ്‌സ് എന്നീ വന്‍കിട കമ്പനികളെല്ലാം കണ്ണൂരിലെത്താൻ തയാറാണെന്ന് തുളസീദാസ് അറിയിച്ചു.

സിൽക്ക് എയറും മലിൻഡോയും എയർ ഏഷ്യയും കണ്ണൂരിലേക്ക് വിമാനസര്‍വ്വീസ് നടത്താന്‍ സജ്ജമാണ്. എന്നാല്‍ വിദേശ വിമാനക്കമ്പനി കൾക്കുള്ള പ്രവർത്തനാനുമതി കേന്ദ്രം നല്‍കേണ്ടതുണ്ട്. ഇത് സാധ്യമായാല്‍ കണ്ണൂർ വിമാനത്താവളം രക്ഷപ്പെടുമെന്നും തുളസീദാസ് കൂട്ടിച്ചേര്‍ത്തു. സ്മാര്‍ട്ട് ഡ്രൈവ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തുളസീദാസ് നിലപാട് വ്യക്തമാക്കിയത്.

......

Read more at: https://www.mathrubhumi.com/print-edition/kerala/delhi-kozhikode-direct-service-1.387288

ഡൽഹിയിൽനിന്ന് ഇന്നുമുതൽ കോഴിക്കോട്ടേക്ക് നേരിട്ട് വിമാനസർവീസ്

കൊണ്ടോട്ടി: ഡൽഹിയിൽനിന്ന് കരിപ്പൂരിലേക്ക് ശനിയാഴ്ച മുതൽ നേരിട്ട് വിമാന സർവീസ് വരുന്നു. ബുധൻ, ശനി ദിവസങ്ങളിലാണ് എയർ ഇന്ത്യ കരിപ്പൂരിലേക്ക് നേരിട്ട് സർവീസ് നടത്തുക. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ കണ്ണൂർവഴി നിലവിലുള്ള സർവീസ് തുടരും.

സമയക്രമം ഇങ്ങനെ: ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 9.05-ന് ഡൽഹിയിൽനിന്ന് പുറപ്പെടുന്ന വിമാനം 12.15-ന് കരിപ്പൂരിലെത്തും. ഒരുമണിക്ക് കണ്ണൂരിലേക്ക് പുറപ്പെടുന്ന വിമാനം ഒന്നരയ്ക്ക് അവിടെയെത്തും. 2.05-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 5.15-ന് ഡൽഹിയിൽ തിരിച്ചെത്തും. 

ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ 9.05-ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട് 12.15-ന് കണ്ണൂരെത്തും. ഒന്നിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 1.30-ന് കോഴിക്കോട്ടെത്തും. 2.15-ന് ഡൽഹിയിലേക്ക് പുറപ്പെട്ട് 5.15-ന് അവിടെയെത്തും. 

ഈ സമയക്രമത്തിലായിരുന്നു കരിപ്പൂരിൽനിന്ന് അഞ്ച്ദിവസവും എയർ ഇന്ത്യ ഡൽഹിയിലേക്ക് സർവീസ് നടത്തിയിരുന്നത്. രണ്ടുദിവസം നേരെ കരിപ്പൂരിലേക്ക് വരുന്നത് കോഴിക്കോട്ടുനിന്നുള്ള യാത്രക്കാർക്ക് നേട്ടമാണ്.


Previous Post Next Post
3/TECH/col-right