പന്നിക്കോട്ടൂർ: പ്ലസ് വൺ അലോട്ട്മെന്റുകൾ ഈ ആഴ്ച പൂർത്തീകരിക്കുന്നതോടെ റഗുലർ സ്ക്കൂളുകളിൽ അഡ്മിഷൻ ലഭിക്കാതെ പുറത്താകുന്ന ഒരു പറ്റം പെൺകുട്ടികൾക്ക് പ്രവേശനം നൽകുന്ന പന്നിക്കോട്ടൂരിലെ ദാറുസ്സലാം വിമൻസ് അക്കാദമി ശ്രദ്ധേയമാകുന്നു. 

റഗുലർ സ്കൂളിലേത് പോലെ രാവിലെ മുതൽ വൈകുന്നേരം വരെ ക്ലാസ് ഉണ്ടായിരിക്കും. ഹ്യുമാനിറ്റീസ് പ്ലസ് ടു കരസ്ഥമാക്കുന്നതോടൊപ്പം മതപഠനം കൂടി ലഭിക്കുന്ന തരത്തിലാണ് സിലബസ് ക്രമീകരിച്ചിരിയ്ക്കുന്നത്. 


മികച്ച ലൈബ്രറി, ലാബ് സൗകര്യങ്ങൾക്കൊപ്പം പി.എസ്.സി പോലുള്ള മത്സര പരീക്ഷകൾക്ക് തയ്യാറാക്കുന്നതിനും വ്യക്തിത്വ വികസനത്തിനും ആവശ്യമായ പരിശീലനം നൽകും. 

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495090799.