വെൽ കെയർ എളേറ്റിൽ അബുദാബി ചാപ്റ്റർ ഫാമിലി മീറ്റും യാത്രയയപ്പും - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 15 June 2019

വെൽ കെയർ എളേറ്റിൽ അബുദാബി ചാപ്റ്റർ ഫാമിലി മീറ്റും യാത്രയയപ്പും

അബുദാബി:മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന വെൽ കെയർ എളേറ്റിൽ അബുദാബി ചാപ്റ്റർ  മുഖ്യരക്ഷാധികാരിയും,ഗൾഫ് ന്യൂസ് ഫോട്ടോ ഗ്രാഫറുമായ പി.സി. അഹമ്മദ് കുട്ടിക്ക് (കുട്ടിക്ക) യാത്രയപ്പും,ഫാമിലി മീറ്റും സംഘടിപ്പിച്ചു.


വെൽ കെയർ എളേറ്റിൽ അബുദാബി ചാപ്റ്റർ പ്രസിഡന്‍റ്  ടി. സിദ്ദീഖ് എളേറ്റിലിന്റെ അധ്യക്ഷതയിൽ പി. ഇബ്രാഹിം പാറന്നൂർ ഉദ്ഘാടനം ചെയ്തു. ടി.ടി. അഷ്റഫ് പരപ്പൻപൊയിൽ ഉപഹാരം നൽകി.

പരിപാടിയിൽ ഫൈസൽ കത്തറമ്മൽ, റഫീഖ് കുട്ടമ്പൂർ, അഷ്ഹർ എളേറ്റിൽ, ഹബീബ് ചോലയിൽ, വി.ഒ.ടി.അഷ്റഫ്, ഇർഷാദ് എളേറ്റിൽ, പി.സി.അഫ്സൽ, ജനറൽ സെക്രട്ടറി കെ.കെ. നൗഫൽ എളേറ്റിൽ,  ഓർഗ്ഗനൈസിംഗ് സെക്രട്ടറി നിസാർ എളേറ്റിൽ പ്രസംഗിച്ചു.


മറുപടി പ്രസംഗം നടത്തിയ പി.സി .അഹമ്മദ് കുട്ടി തന്റെ 39 വർഷത്തെ പഴയതും - പുതിയതുമായ ഗൾഫ് ജീവിതാനുഭവങ്ങൾ പങ്കുവെച്ചു.എളേറ്റിൽ വട്ടോളി കാഞ്ഞിരമുക്ക് സ്വദേശിയാണിദ്ദേഹം.

No comments:

Post a Comment

Post Bottom Ad

Nature