Trending

പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ കെട്ടിടോദ്ഘാടനം

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ച് പണി പൂർത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മെമ്പർ വി ഷക്കീല ടീച്ചർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എൻ അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. 





നാല് ക്ലാസ്സ് മുറികളുള്ള കെട്ടിടമാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്തത്. ഇതോടെ ജില്ലാ പഞ്ചായത്ത് ഈ ഭരണ സമിതിയുടെ കാലയളവിൽ വിവിധ പദ്ധതികൾക്കായി ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷം രൂപ ഈ സ്ക്കൂളിന് അനുവദിച്ചിട്ടുണ്ട്. 


ആറ് ക്ലാസ് മുറികൾ,  പെയിന്റിങ്, ടൈൽ പതിക്കൽ, സോളാർ, ഇലക്ട്രിഫിക്കേഷൻ എന്നിവ നേരത്തേ പണി പൂർത്തീകരിച്ചു കഴിഞ്ഞു.സക്കീന, എ.പി. രാഘവൻ, തൊളോത്ത് മുഹമ്മദ്, കെ.വി. ലത്തീഫ്, നാസർ എസ്റ്റേറ്റ്മുക്ക്, ഗഫൂർ ചാലിൽ എന്നിവർ സംസാരിച്ചു. 

പ്രിൻസിപ്പാൾ റെന്നി ജോർജ് സ്വാഗതവും, പ്രധാനാധ്യാപിക ഡെയ്സി സിറിയക് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right