Trending

മാക് ഖത്തർ ഹ്യൂമാനിറ്റേറിയൻ അവാർഡിന് സി.ടി. കബീർ അർഹനായി.

കോഴിക്കോട്: ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജി.സി. സി.കോർഡിനേറ്ററും, റീജിണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻറ് ഹിയറിംങ്ങ് (Rish) പ്രസിഡണ്ടുമായ സി.ടി. കബീർ ചേന്ദമംഗലൂർ മാക് ഖത്തറിന്റെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള മാക് ഹ്യൂമാനിറ്റേറിയൻ അവാർഡ് 2019 ന് അർഹനായി. 



ബുദ്ധി വൈകല്യമുള്ള കുട്ടികൾക്ക് വേണ്ടി കാരുണ്യ തീരം കാമ്പസ് കേന്ദ്രീകരിച്ച് നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങൾ, ബധിര സഹോദരങ്ങൾക്ക് വേണ്ടിയുള്ള ക്ഷേമ പ്രവർത്തനങ്ങൾ, ജോലി ആവശ്യാർത്ഥം ഖത്തറിലെത്തി പ്രയാസപ്പെടുന്നവർക്കു വേണ്ടിയുള്ള സേവന പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അവാർഡ്.

ഖത്തർ ഇസ്ലാഹിയ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി, ഖത്തർ ഇന്ത്യൻ അസോസിയേഷൻ എക്സിക്യൂട്ടീവ്
മെമ്പർ, ഹെൽത്ത് കെയർ ഫൗണ്ടേഷൻ കേന്ദ്ര കമ്മറ്റി എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എന്നീ നിലകളിലും സേവനം ചെയ്യുന്നു. മുക്കം ചേന്ദമംഗലൂർ സ്വദേശിയാണ് സി.ടി.കബീർ.
Previous Post Next Post
3/TECH/col-right