ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് പരിക്ക് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 9 June 2019

ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് പരിക്ക്

മുക്കം: ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടരഞ്ഞി കക്കാടംപൊയിൽ കള്ളിപ്പാറ തൂങ്ങുപുറത്ത് ഷഹലു നിസാനി (17) നാണ് പരിക്കേറ്റത്. 


എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിലെ അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു അപകടം. മുക്കം ഭാഗത്തേക്ക് പോകുക യായിരുന്നു ടിപ്പർ. എതിർദി ശയിലായിരുന്നു ബൈക്ക്. 


അപകടത്തെ തുടർന്ന് എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിൽ ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.മുക്കം പോലീസെത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പ്രദേശത്ത് രണ്ടുമാസത്തിനുള്ളിൽ നിരവധി അപകടങ്ങൾ നടന്നതായിന്ന് നാട്ടുകാർ പറഞ്ഞു. 

മുക്കം നഗരസഭയിലെ മാമ്പറ്റയിൽ ഇന്നലെ രാവിലെ ബസിന് പിറകിൽ ബൈക്ക് ഇടിച്ച് അജൽ ചെറുതടത്തിൽ, നിധിൻ ചെറുതടത്തിൽ എന്നിവർക്കു പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

No comments:

Post a Comment

Post Bottom Ad

Nature