കോഴിക്കോട് :നിപ സംശയിച്ച് മെഡിക്കൽ കോളേജ് ഐ.എം.സി.എച്ചിൽ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം ലഭിച്ചത്.


കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽനിന്ന് റഫർ ചെയ്ത് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടിയെ ഐ.എം.സി.എച്ചിൽ പ്രവേശിപ്പിച്ചത്. ഫലം നെഗറ്റീവ് ആയതിനെതുടർന്ന് കഴിഞ്ഞദിവസം ചേർന്ന വകുപ്പുമേധാവികളുടെ അവലോകനത്തിനുശേഷം രോഗിയെ ആദ്യം സ്റ്റപ്പ് ഡൗൺ ഐ.സി.യു.വിലേക്കും തുടർന്ന് വെള്ളിയാഴ്ച വാർഡിലേക്കും മാറ്റിയതായി ഐ.എം.സി.എച്ച്. സൂപ്രണ്ട് അറിയിച്ചു.

നാലിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ സാമ്പിളുകൾ അന്നുതന്നെ ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. അഞ്ചിന് നെഗറ്റീവായ ഫലം ലഭിക്കുകയും ചെയ്തു. നിപ ലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ കൂടുതൽ പരിശോധനയ്ക്ക് പുണെയിലെ നാഷണൽ വൈറോളജി ലാബിലേക്ക് അയയ്ക്കേണ്ടതില്ലെന്ന് ലാബ് അധികൃതർ അറിയിച്ചതായും സൂപ്രണ്ട് പറഞ്ഞു.


ആശുപത്രി സന്ദര്‍ശനം കുറച്ച്‌ സഹകരിക്കണം - മെഡിക്കല്‍ കോളേജ് സൂപ്രണ്ട്


കോഴിക്കോട്: നിപ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശുപത്രി സന്ദര്‍ശനം പരമാവധി കുറയ്ക്കണമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജി. സജിത്ത്കുമാര്‍ അറിയിച്ചു.


ആശുപത്രിയില്‍ സന്ദര്‍ശകരുടെ ബാഹുല്യം പലതരത്തിലുള്ള പകര്‍ച്ചവ്യാധിക്കും അണുബാധയ്ക്കും കാരണമാകും. കിടക്കുന്ന രോഗികള്‍ക്കും തിരിച്ചും അണുബാധയുണ്ടാകാനുള്ള സാധ്യതയും അനാവശ്യ സന്ദര്‍ശനം കാരണമാകുന്നുണ്ട്.


കഴിഞ്ഞവര്‍ഷം നിപ കാലത്തും അതിനുശേഷവും ആളുകളുടെ സന്ദര്‍ശനത്തില്‍ വളരെയധികം കുറവുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സാധാരണപോലെ തിരക്ക് കൂടുകയായിരുന്നു. പ്രതിരോധശക്തി കുറഞ്ഞ രോഗികള്‍ക്ക് എളുപ്പത്തില്‍ രോഗങ്ങള്‍ പടര്‍ന്നു പിടിക്കും. 


നിപ സംശയിച്ചിരുന്ന ആറുപേര്‍ക്ക് രോഗബാധയില്ല

 പനിബാധയെത്തുടര്‍ന്ന്  കളമശേരി മെഡിക്കല്‍ കോളെജിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന ഏഴുപേരില്‍ ആറുപേരുടെ പരിശോധന ഫലം ലഭിച്ചതില്‍ ആറുപേര്‍ക്കും നിപ ബാധയില്ല എന്ന് കണ്ടെത്തി.  ഏഴാമത്തെയാളിന്റെ ഫലം പ്രതീക്ഷിക്കുകയാണ്.
നിപ പ്രതിരോധത്തിന്റെ ഭാഗമായി ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് ജില്ലയില്‍ നടത്തുന്നത്. 


വിപുലമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി കെ.കെ ഷൈലജ പറഞ്ഞു. രോഗം സംശയിക്കുന്നവരുടെ ഇന്‍കുബേഷന്‍ പീരീഡ് കഴിയുന്നതുവരെ നിരീക്ഷണവും പരിശോധനയും തുടരും. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം എന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. 


ആരോഗ്യ പ്രവര്‍ത്തകര്‍, പാരമെഡിക്കല്‍ സ്റ്റാഫ്, ഡോക്ടര്‍മാര്‍, ജനപ്രതിനിധികള്‍, ആശപ്രവര്‍ത്തകര്‍, കുടുംബശ്രീ എന്നിവര്‍ക്ക് പരിശീലനവും ബോധവല്‍ക്കരണവും നല്‍കി. ഗവണ്‍മെന്റ് ഹോസ്പിറ്റലുകളിലെ 30 ഡോക്ടര്‍മാര്‍ക്കും 250 പാരാ മെഡിക്കല്‍ സ്റ്റാഫിനും 10 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കുമാണ് പരിശീലനം നല്‍കിയത്. സ്വകാര്യമേഖലയില്‍ 190 ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കി.

നിപ രോഗിയുമായി 314 പേര്‍ ഇടപഴകിയിട്ടുള്ളതായിട്ടാണ് ഇതേവരെ കണ്ടെത്തിയിട്ടുള്ളത്.  അതില്‍ 149 പേരുമായി ആരോഗ്യവകുപ്പ് ബന്ധപ്പെട്ടുകഴിഞ്ഞുവെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗെഡ പറഞ്ഞു. ഇതില്‍ 55 പേരുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിച്ച് നടപടികള്‍ ആരംഭിച്ചു. ഇവരില്‍ രോഗിയുമായി അടുത്ത് ബന്ധപ്പെട്ടിരുന്ന മൂന്നുപേരെ ഹൈ റിസ്‌ക് വിഭാഗത്തിലും 52 പേരെ ലോ റിസ്‌ക് വിഭാഗത്തിലും പെടുത്തി നിരീക്ഷണം ശക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. 


രോഗിയുടെ ഫഌയിഡുമായി ബന്ധമുണ്ടായിട്ടുള്ളതോ 12 മണിക്കൂറിലേറെ സമയം ഒരു മുറിയില്‍ ഒരുമിച്ചുണ്ടായിരിക്കുകയോ ചെയ്തിട്ടുള്ളവരെയാണ് ഹൈ റിസ്‌ക് കാറ്റഗറിയില്‍ പെടുത്തുന്നത്.  അവശേഷിക്കുന്ന ഡാറ്റയും ശേഖരിച്ച് മൂന്നോട്ടുപോകാന്‍ ആവശ്യമായ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ യോഗങ്ങള്‍ നടത്തുന്നതിനോ പൊതു, സ്വകാര്യ ചടങ്ങുകള്‍ നടത്തുന്നതിനോ, യാത്രചെയ്യുന്നതിനൊ ഒരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല എന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ള പറഞ്ഞു.

ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ ആരോഗ്യനില- ളിലേക്ക് അയച്ചു. ഇന്ന് വൈകിട്ടോടെ അന്തിമഫലം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മകളമശേരിയിലെ ഐസലേഷന്‍ വാര്‍ഡുകള്‍ക്കായി പ്രത്യേക സംഘങ്ങളെ പരിശീലനം നല്‍കി നിയോഗിച്ചിട്ടുണ്ട്. ഇതില്‍ 50 ഡോക്ടര്‍മാര്‍, 75 പാരാമെഡിക്കല്‍ സ്റ്റാഫ്, 30 അറ്റന്‍ഡേഴസ് എന്നിവര്‍ ഉള്‍പ്പെടുന്നു. കൂടാതെ ഒരു സ്റ്റാന്‍ഡ് ബൈ സംഘത്തെയും നിയോഗിച്ചിട്ടണ്ട്. ഏഴ്  രോഗികളാണ് ഐസലേഷന്‍ വാര്‍ഡിലുള്ളത്. ബയോമെഡിക്കല്‍ അവശിഷ്ടങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള  സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തി. ആവശ്യമുണ്ടാകുന്ന പക്ഷം കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ആര്‍.ഒഎച്ച്.എഫ് ഡബ്ലു, എന്‍.ഐ.വി, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, എന്‍.എ.ആര്‍.ഐ.എന്നിവിടങ്ങളില്‍ നി്ന്ന് എത്തിയ വിദഗ്ധര്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തി. എറണാകുളം മെഡിക്കല്‍ കോളജ്, രോഗം സ്ഥിരീകരിച്ച യുവാവിന്റെ വീട് തുടങ്ങിയ സ്ഥലങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ചു. രോഗലക്ഷണം പ്രകടമാകുന്നവരെ ഐസലേഷന്‍ വാര്‍ഡിലേക്ക് കൊണ്ടുവരുന്നതിനായി നാല് ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

898 ആദിവാസി കുടുംബങ്ങള്‍ക്ക് വനസംരക്ഷണ സമിതി മുഖേന ജാഗ്രതാ നിര്‍ദേശം നല്‍കി. നിലവില്‍ പനിയോ മറ്റ് അസുഖങ്ങളോ ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പഞ്ചായത്ത് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എല്ലാ ബ്ലോക്ക് ഓഫീസുകളും കേന്ദ്രീകരിച്ച് ജനപ്രതിനധികളുടെയും ഉദ്യാഗസ്ഥരുടെയും സാമൂഹ്യക്ഷേമ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും.

നിപ്പയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കി. സൈബര്‍ സ്‌പേസ് മോണിറ്ററിങ് ടീം വ്യാജ പ്രചരണം നടത്തിയ രണ്ട് കേസുകള്‍ പോലീസിനു കൈമാറി.